ആലപ്പുഴ: പമ്പിൽ പെട്രോൾ അടിച്ച ശേഷം സ്റ്റാർട്ട് ചെയ്ത ബൈക്കിൽ തീപിടിച്ചതിനെ തുടർന്ന് നാടിനുണ്ടാകാമായിരുന്ന വൻ ദുരന്തം പമ്പ് ജീവനക്കാരന്‍റെ സമയോചിതമായ പ്രവർത്തനത്തെ തുടർന്ന് ഒഴിവായി. മണ്ണഞ്ചേരിയിലെ പമ്പിൽ പെട്രോൾ ഒഴിച്ച ശേഷം ബൈക്ക് സ്റ്റാർട്ടാക്കിയപ്പോഴാണ് ബൈക്കിന് തീപിടിച്ചത്.
ബൈക്ക് യാത്രക്കാരൻ അൽപ്പം അകലെ ബൈക്ക് തള്ളിമാറ്റി വെച്ചു. പമ്പ് ജീവനക്കാരനായ സിദ്ധീഖ് ഉടനെ ഫയർ സേഫ്റ്റി സിലിണ്ടർ പ്രവർത്തിച്ച് ബൈക്കിലെ തീ അണച്ച് പെട്രോൾ പമ്പിലേക്കും, അത് വഴി മണ്ണഞ്ചേരി പ്രദേശത്തേക്കും വ്യാപിക്കാമായിരുന്ന തീ പിടുത്ത ദുരന്തം ഒഴിവാക്കുകയായിരുന്നു.
 
			

















 
                

