ഹൈദരാബാദ് : സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസ്സ് ആക്കും. കേന്ദ്ര കമ്മറ്റി യോഗത്തിലാണ് തീരുമാനം. പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രായപരിധി 75 വയസ്സാക്കി നേരത്തെ നിശ്ചയിച്ചിരുന്നു. കേന്ദ്ര കമ്മറ്റിയിലും പ്രയാപരിധി നടപ്പാക്കണമെന്ന് നിർദേശം ഉണ്ടായിരുന്നു. കണ്ണൂരിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പ്രായം മാനദണ്ഡമാകും. കീഴ്ഘടങ്ങളിൽ പ്രായപരിധി അനുസരിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പുതിയ ആളുകൾക്ക് കടന്നുവരുന്നതിനാണ് പ്രായപരിധി നിശ്ചയിച്ചത്. അതേ സമയം മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇളവ് നൽകാനും തീരുമാനമായി.