• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അഹമ്മദാബാദ് സ്ഫോടനം : വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതികളുടെ ബന്ധുക്കൾ

by Web Desk 04 - News Kerala 24
February 19, 2022 : 8:32 pm
in India, News
Reading Time: 1 min read
0
A A
0
അഹമ്മദാബാദ് സ്ഫോടനം :  വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതികളുടെ ബന്ധുക്കൾ

അസംഗഡ്: അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ വധശിക്ഷ വിധിച്ച പ്രത്യേക കോടതി നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതികളുടെ ബന്ധുക്കൾ. വധശിക്ഷ ലഭിച്ചവരിൽ ഉൾപ്പെട്ടെ അസംഗഡ് നിവാസികളുടെ ബന്ധുക്കളാണ് പ്രത്യേക കോടതി വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്നറിയിച്ചത്.

കോടതി വിധിയിൽ ആശങ്ക പ്രകടിപ്പിച്ച ബന്ധുക്കൾ, ​ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിച്ചു. യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് പ്രതികളിലൊരാളായ മുഹമ്മദിന്റെ പിതാവ് ശഹദാബ് അഹമ്മദ് പറഞ്ഞു. വധശിക്ഷ ലഭിച്ചവരിൽ അഞ്ചുപേർ അസംഗഡ് നിവാസികളാണ്.

56 പേർ കൊല്ലപ്പെടുകയും 200​േലറെപ്പേർക്ക്​ പരിക്കേൽക്കുകയും ചെയ്ത 2008ലെ അഹ്​മദാബാദ്​ ബോംബ്​ സ്​ഫോടന പരമ്പര കേസിൽ 49 പേർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. മൂന്ന് മലയാളികളടക്കം 38 പേർക്ക്​ വധശിക്ഷയാണ് വിധിച്ചത്. മലയാളിയടക്കം 11 പേർക്ക്​ മരണം വരെ ജീവപര്യന്തം തടവും കോടതി വിധിയിൽ പറയുന്നു.കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ശി​ബി​ലി എ. ​ക​രീം, ശാ​ദു​ലി എ. ​ക​രീം, മലപ്പുറം സ്വദേശി ശറഫുദ്ദീൻ എന്നിവർക്കാണ് വധശിക്ഷ. ആലുവ കുഞ്ഞുണ്ണിക്കര മു​ഹ​മ്മ​ദ്​ അ​ൻ​സാ​ർ ന​ദ്​​വിയാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മലയാളി.

ആലുവ കുഞ്ഞുണ്ണിക്കര അ​ബ്​​ദു​ൽ സ​ത്താ​ർ, മലപ്പുറം സ്വദേശികളായ ഇ.​ടി സൈ​നു​ദ്ദീ​ൻ, സു​ഹൈ​ബ്​ പൊ​ട്ടു​ണി​ക്ക​ൽ എ​ന്നീ മലയാളികളെ ഈ മാസം എട്ടിന്​ കോടതി കുറ്റവിമുക്​തരാക്കിയിരുന്നു. പ്രധാന ഗൂഢാലോചകരായ സി​മി അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫ്​​ദ​ർ നാ​ഗോ​റി, ​ ഖമറുദ്ദീൻ നാഗോറി, ഗുജറാത്തുകാരായ ഖയൂമുദ്ദീൻ കപാഡിയ, സാഹിദ്​ ശൈഖ്​, ഷംസുദ്ദീൻ ശൈഖ്​ എന്നിവർക്കും വധശിക്ഷ വിധിച്ചു.

14 വർഷത്തിനു ശേഷമാണ്​ കേസിൽ ശിക്ഷാ വിധി വരുന്നത്​. കഴിഞ്ഞ വർഷം സെപ്​റ്റംബറിലാണ്​ കേസിൽ വിചാരണ പൂർത്തിയായത്​. ജൂലൈ 26ന്​ ​വൈ​കു​ന്നേ​രം 6.32നാ​ണ്​​ അഹ്​മദാബാദിനെ വിറപ്പിച്ച്​ 21 സ്​ഫോടനങ്ങൾ​ 70 മിനിറ്റിനിടക്ക്​ സംഭവിച്ചത്​. 2002ൽ ഗുജറാത്തിൽ മുസ്​ലിംകൾ കൂട്ടക്കൊല ​ചെയ്യപ്പെട്ടതിന്‍റെ ​ പ്രതികാരമായാണ്​ ഇത്​ ചെയ്തതെന്നും പോലീസ്​ പറഞ്ഞിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒമാനില്‍ പ്രവാസി വനിത മുങ്ങി മരിച്ചു

Next Post

തെയ്യം കലാകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; മൃതദേഹത്തിൽ പരിക്ക് , സമീപം രക്തക്കറ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
തെയ്യം കലാകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ;  മൃതദേഹത്തിൽ പരിക്ക് , സമീപം രക്തക്കറ

തെയ്യം കലാകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; മൃതദേഹത്തിൽ പരിക്ക് , സമീപം രക്തക്കറ

പ്രതിപക്ഷം എങ്ങനെ പ്രവർത്തിക്കണമെന്ന് ആർ.എസ്.എസ് ഏജൻറായ ഗവർണർ ഉപദേശിക്കേണ്ട –   വി.ടി. ബൽറാം

പ്രതിപക്ഷം എങ്ങനെ പ്രവർത്തിക്കണമെന്ന് ആർ.എസ്.എസ് ഏജൻറായ ഗവർണർ ഉപദേശിക്കേണ്ട - വി.ടി. ബൽറാം

നിരക്ക് കൂട്ടിയത് തിരിച്ചടിയായി ;  ജിയോക്ക് നഷ്ടമായത് 1.29 കോടി വരിക്കാരെ , ബി.എസ്.എൻ.എല്ലിന് നേട്ടം

നിരക്ക് കൂട്ടിയത് തിരിച്ചടിയായി ; ജിയോക്ക് നഷ്ടമായത് 1.29 കോടി വരിക്കാരെ , ബി.എസ്.എൻ.എല്ലിന് നേട്ടം

ശ്രീ റാം വെങ്കിട്ടരാമന് പുതിയ പദവി ;  കെഎംഎസ്‍സിഎൽ എംഡിയായി പുതിയ ചുമതല

ശ്രീ റാം വെങ്കിട്ടരാമന് പുതിയ പദവി ; കെഎംഎസ്‍സിഎൽ എംഡിയായി പുതിയ ചുമതല

ജമ്മു കശ്മീരിൽ ഏറ്റുമുട്ടലില്‍ ; രണ്ട് സൈനീകര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ ഏറ്റുമുട്ടലില്‍ ; രണ്ട് സൈനീകര്‍ക്ക് വീരമൃത്യു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021