തിരുവനന്തപുരം> മലേഷ്യൻ തലസ്ഥാനമായ ക്വലാലംപുരിലേക്ക് തിരുവനന്തപുരത്ത് നിന്ന് എയർ ഏഷ്യ ബെർഹാദിന്റെ പുതിയ സർവീസ് ആരംഭിച്ചു. ഏവിയേഷൻ സെക്രട്ടറി ബിജു പ്രഭാകർ ഉദ്ഘാടനം ചെയ്തു. ആദ്യ വിമാനത്തെ ഫോളോ മി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു.
ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായിരിക്കും സർവീസ്. രാത്രി 11.50ന് എത്തുന്ന വിമാനം പുലർച്ചെ 12.25ന് മടങ്ങും. ആസ്ത്രേലിയ, തായ്ലൻഡ് , സിംഗപ്പുർ, ഇന്തോനേഷ്യ ഉൾപ്പെടെ നൂറിലധികം മേഖലയിലേക്ക് കണക്റ്റിവിറ്റി സൗകര്യവുമുണ്ട്.