ന്യൂഡൽഹി∙ ആകാശത്തു പറക്കുന്നതിനിടെ വനിതാ സുഹൃത്തിനെ പൈലറ്റ് കോക്പിറ്റിനുള്ളിൽ പ്രവേശിപ്പിച്ച സംഭവത്തിൽ മുഴുവൻ ജീവനക്കാരെയും ജോലിയിൽനിന്നു മാറ്റിനിർത്താൻ ഡിജിസിഎയുടെ നിർദേശം. അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് നടപടിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരി 27ന് ദുബായ് – ഡൽഹി എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം നടന്നത്.
മറ്റു ജീവനക്കാർക്ക് നടപടിയിൽ പങ്കുണ്ടെന്നു പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിലും അന്വേഷണം അവസാനിക്കുന്നതുവരെ അവർ മാറിൽക്കട്ടെയെന്നതാണ് ഡിജിസിഎയുടെ തീരുമാനമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പൈലറ്റിനെയും ജോലിയിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ട്.