ദില്ലി: ദില്ലിയിൽ വായു മലിനീകരണം രൂക്ഷം. മലിനീകരണ തോത് വരും ദിവസങ്ങളിൽ കുറയുമെന്നാണ് റിപ്പോർട്ടുകൾ. ദീപാവലി കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചു. തുടർച്ചയായ നാലാം ദിവസവും ദില്ലിയുടെ വിവിധ പ്രദേശങ്ങൾ പുകമഞ്ഞാൽ മൂടി. വായു മലിനീകരണം കുട്ടികളിലും പ്രായമായവരിലും ശ്വാസകോശ, നേത്രസംബന്ധമായ രോഗങ്ങൾക്ക് ഇടയാക്കുന്നുവെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
അതേസമയം, വായു ഗുണനിലവാരം മെച്ചപ്പെട്ട നിലയിലേക്ക് എത്തുവാൻ സമയമെടുക്കും എന്ന് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് അറിയിച്ചു. ഗാസിയാബാദ്,നോയിഡ,ഫരീദബാദ്,ഗുരുഗ്രാം, റവാഡി എന്നീ മേഖലകൾ അപകട അവസ്ഥയിൽ തുടരുകയാണ്.