• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, November 11, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ദീപാവലി ദിവസം ദില്ലിയിലെ വായുവിന്‍റെ നിലവാരം ‘വളരെ മോശം’ നിലവാരത്തില്‍

by Web Desk 06 - News Kerala 24
October 24, 2022 : 10:44 am
0
A A
0
ആഗോള മലിനീകരണ തലസ്ഥാനമായി ഡൽഹി

ദില്ലി:  തിങ്കളാഴ്ച രാവിലെ രാജ്യതലസ്ഥാനമായ ദില്ലിയിലെ അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം വളരെ മോശം എന്ന വിഭാഗത്തിലെത്തിയെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകുന്നേരം ദില്ലിയിലെ 24 മണിക്കൂറിലെ  ശരാശരി എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 259 എന്നാണ് റിപ്പോർട്ട് ചെയ്തതിരുന്നത്.  ഇത് ഏഴ് വർഷത്തിനിടെ ദീപാവലിക്ക് മുമ്പുള്ള ദിവസത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.

എന്നാല്‍ തലസ്ഥാന നഗരത്തിന്‍റെ പല ഭാഗങ്ങളിലും ആളുകൾ ദീപാവലി തലേന്ന് പടക്കം പൊട്ടിച്ചതിനാലും.ഒപ്പം  താപനിലയിലും കാറ്റിന്‍റെ വേഗതയിലും കുറവുണ്ടായതിനാൽ രാത്രിയിൽ മലിനീകരണ തോത് ഉയർന്നുവെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ ആറിന് ദില്ലിയിലെ എ.ക്യു.ഐ 301 ആയിരിക്കുകയാണ്.

നഗരത്തിലെ 35 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ പത്തൊമ്പതും വായുവിന്റെ ഗുണനിലവാരം “വളരെ മോശം” വിഭാഗത്തിന് അടുത്താണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആനന്ദ് വിഹാറിലെ മോണിറ്ററിംഗ് സ്റ്റേഷനില്‍ “ഗുരുതരം” മലിനീകരണ തോത് റിപ്പോർട്ട് ചെയ്തു.

ദില്ലിയുടെ അടുത്ത പട്ടണങ്ങളിലും വായു ഗുണനിലവാരം  താഴ്ന്ന അവസ്ഥയിലാണ്. ഗാസിയാബാദ് (300), നോയിഡ (299), ഗ്രേറ്റർ നോയിഡ (282), ഗുരുഗ്രാം (249), ഫരീദാബാദ് (248) എന്നിവിടങ്ങളില്‍ മോശം വായുവിന്റെ ഗുണനിലവാരം റിപ്പോർട്ട് ചെയ്തത്. പൂജ്യത്തിനും 50 നും ഇടയിലുള്ള എക്യൂഐ നല്ലത് , 51 നും 100 ഇടയിലാണെങ്കില്‍ “തൃപ്‌തികരം”, 101 നും 200 ഇടയിലാണെങ്കില്‍ “മിതമായത്”, 201 നും 300 ഇടയില്‍ ആണെങ്കില്‍ “മോശം”, 301 ഉം 400 ഉം “വളരെ മോശം”, 401 ഉം 500 ഉം “ഗുരുതരം”  എന്നിങ്ങനെയാണ് വായുവിന്‍റെ ഗുണനിലവാരം കണക്കാക്കുന്നത്.

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള പ്രവചന ഏജൻസിയായ സെഫാര്‍  നേരത്തെ പ്രവചിച്ചത് ശാന്തമായ കാറ്റും താഴ്ന്ന താപനിലയും കാരണം വായു മലിനീകരണം കൂടുമെന്നും. തിങ്കളാഴ്ച രാവിലെ വായുവിന്റെ ഗുണനിലവാരം “വളരെ മോശം” എന്ന വിഭാഗത്തില്‍ ആയിരിക്കുമെന്നും പ്രവചിച്ചിരുന്നു.

കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ പടക്കങ്ങള്‍ ആളുകള്‍ ഉപയോഗിച്ചാല്‍ ദീപാവലി രാത്രിയിൽ വായുവിന്‍റെ ഗുണനിലവാരം “ഗുരുതര” നിലയിലേക്ക് താഴുകയും, തുടര്‍ന്നുള്ള ദിവസം നഗരം “റെഡ്” സോണിൽ തുടരുകയും ചെയ്യുമെന്ന് സെഫർ പ്രവചിക്കുന്നു. തിങ്കളാഴ്ച രാജ്യമെമ്പാടും ദീപാവലി ആഘോഷിക്കുകയാണ്.

കാറ്റിന്റെ വേഗത കുറവായതിനാൽ ദില്ലിയില്‍ പഞ്ചാബ് ഹരിയാന  സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ തീ കത്തിച്ചത് മൂലം ഉണ്ടാകുന്ന മലിനീകരണം കുറവായിരുന്നു. ഇത് അഞ്ച് ശതമാനത്തില്‍ താഴെയായിരുന്നു. എന്നാൽ തിങ്കളാഴ്ച ഇത് 8 ശതമാനമായി ഉയരാന്‍ സാധ്യതയുണ്ട്.

ഇത് ഒക്ടോബർ 25-ന് ദില്ലിയിലെ വായു മലിനീകരണത്തിൽ വൈക്കോൽ കത്തിക്കുന്നതിന്റെ പങ്ക് 15-18 ശതമാനമായി വർധിപ്പിക്കുകയും വായുവിന്റെ ഗുണനിലവാരം ‘ഗുരുതര’ വിഭാഗത്തിലേക്ക് എത്താനും സാധ്യതയുണ്ട്” സെഫർ പ്രോജക്ട് ഡയറക്ടർ ഗുഫ്രാൻ ബെയ്ഗ് പറഞ്ഞു. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഞായറാഴ്ച വൈകുന്നേരം  പഞ്ചാബിൽ 902 ഉം, ഹരിയാനയിൽ 217 ഉം, ഉത്തർപ്രദേശിൽ 109 ഉം കൃഷിയിടങ്ങളില്‍ തീപിടുത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

താമരശേരിയിൽ വ്യാപാരിയെ തട്ടികൊണ്ടുപോകാൻ ഉപയോഗിച്ച ടാറ്റാ സുമോ കസ്റ്റഡിയിൽ, സ്വിഫ്റ്റും കണ്ടെത്തി

Next Post

ഗവർണറുടെ അന്ത്യശാസനം:രാജിക്കത്ത് നൽകാതെ വിസിമാർ,നിയമയുദ്ധത്തിന് തയാറെടുപ്പ്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഗവര്‍ണറെ തൽകാലം പ്രകോപിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ സിപിഐഎം

ഗവർണറുടെ അന്ത്യശാസനം:രാജിക്കത്ത് നൽകാതെ വിസിമാർ,നിയമയുദ്ധത്തിന് തയാറെടുപ്പ്

പ്രതിസന്ധിക്ക് അയവില്ല: രണ്ട് സർവകലാശാല വിസിമാർക്ക് കൂടി രാജിവെക്കാൻ ഗവർണർ നോട്ടീസ് നൽകിയേക്കും

പ്രതിസന്ധിക്ക് അയവില്ല: രണ്ട് സർവകലാശാല വിസിമാർക്ക് കൂടി രാജിവെക്കാൻ ഗവർണർ നോട്ടീസ് നൽകിയേക്കും

‘ഇല്ലാത്ത അധികാരംപ്രയോഗിക്കാമെന്ന് കരുതരുത്, വിസിമാരോട് രാജിവെക്കാൻ പറയാനോ പുറത്താക്കാനോ ഗവർണർക്ക് അധികാരമില്ല’: മുഖ്യമന്ത്രി

'ഇല്ലാത്ത അധികാരംപ്രയോഗിക്കാമെന്ന് കരുതരുത്, വിസിമാരോട് രാജിവെക്കാൻ പറയാനോ പുറത്താക്കാനോ ഗവർണർക്ക് അധികാരമില്ല': മുഖ്യമന്ത്രി

വണ്ണം കുറയ്ക്കണോ? ഇവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം…

ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ അടങ്ങിയ പത്ത് ഭക്ഷണങ്ങള്‍...

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ; ആരോപണം അന്വേഷിക്കുമെന്ന് ​ഗവർണർ

'പാർട്ടി കേഡര്‍മാരോട് സംസാരിക്കാനില്ല, പ്രതികരണം വേണ്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് രാജ്ഭവനിലേക്ക് വരാം' ഗവര്‍ണര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In