ദില്ലിയിൽ വായു നിലവാര തോത് ഗുരുതര അവസ്ഥയിലെത്തി.വായു നിലവാര സൂചികയിൽ 461 രേഖപ്പെടുത്തി .BS 3 PETROL, BS4 DIESEL കാറുകൾ രണ്ടു ദിവസത്തേക്ക് റോഡിൽ ഇറക്കുന്നത് സര്ക്കാർ വിലക്കി.അതിനിടെ ദില്ലിയിൽ ശൈത്യ തരംഗത്തിൻ്റെ തീവ്രത കുറഞ്ഞു, കുറഞ്ഞ താപനില 6.4 ഡിഗ്രി സെൽഷ്യസ് ആയി, മൂടൽ മഞ്ഞിൻ്റെ കാഠിന്യം കുറഞ്ഞു.കാഴ്ചാ പരിധി 50 മീറ്റർ ആയി.ഇന്ന് ദില്ലിയിൽ 68 വിമാനങ്ങൾ വൈകി, ഉത്തരേന്ത്യയിൽ 36 തീവണ്ടികൾ വൈകി ഓടുന്നു.ഇന്ന് രാത്രിയോടെ ശൈത്യ തരംഗത്തിന്‍റെ തീവ്രത വീണ്ടും കുറയുമെന്നും 4 ഡിഗ്രി വരെ താപനില വർദ്ധിക്കുമെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ ഹിമാചൽ പ്രദേശിനേക്കാളും ഉത്തരാഖണ്ഡിനേക്കാളും കൂറഞ്ഞ താപനിലയാണ് ദില്ലിയിൽ രേഖപ്പെടുത്തിയത്. . വാഹന യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിലും ഹരിയാനയിലും ബിഹാറിലുമാണ് ശൈത്യ തരംഗം രൂക്ഷമായത്.