കീവ് : യുക്രെയ്ന്റെ തലസ്ഥാനമായ കീവില്‍ വ്യോമാക്രമണം നടക്കുന്നതായി കീവ് മാധ്യമങ്ങള്‍. നഗരത്തിലുള്ളവര്‍ സുരക്ഷാകേന്ദ്രങ്ങളിലേക്കു പോവണമെന്ന് മുന്നറിയിപ്പുണ്ട്. സാപൊറീഷ്യ ആണവകേന്ദ്രത്തിന്റെ നിയന്ത്രണം യുക്രെയ്ന്‍ തിരിച്ചുപിടിച്ചു. മരിയുപോള്‍ പൂര്‍ണമായും തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. ഹാര്‍കീവില്‍ പോരാട്ടം രൂക്ഷമാണ്. ഒട്ടേറെ സ്ഫോടനശബ്ദങ്ങള്‍ കേട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം, യുക്രെയ്ന്‍– റഷ്യ മൂന്നാംവട്ട സമാധാന ചര്‍ച്ച ഉടനുണ്ടായേക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ യുക്രെയ്നുമായി ചര്‍ച്ചയാകാമെന്ന് റഷ്യ അറിയിച്ചു. സമാധാനം ആഗ്രഹിക്കുന്ന ആരുമായും ചര്‍ച്ചയാവാമെന്നും പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ പറഞ്ഞു. എന്നാല്‍, ചര്‍ച്ച എവിടെ നടക്കുമെന്നതില്‍ വ്യക്തത വന്നിട്ടില്ല.
റഷ്യയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതും തുടരുകയാണ്. ഫേസ്ബുക്കിനും ട്വിറ്ററിനും യുട്യൂബിനും നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടാതെ, സൈന്യത്തെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ തടവുശിക്ഷ ലഭിക്കുന്ന പുതിയ നിയമത്തില്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന്‍ ഒപ്പുവച്ചു. ബിബിസി, സിഎന്‍എന്‍, ബ്ലൂംബെര്‍ഗ് എന്നിവര്‍ റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് പോളണ്ടും റുമാനിയയും സന്ദര്‍ശിക്കും. റഷ്യയുടെ ആക്രമണം യൂറോപ്പിന്‍റെ സുരക്ഷയ്ക്കുമേലുള്ള ആക്രമണമെന്ന് അമേരിക്ക പ്രതികരിച്ചു