മുംബൈ: ശരദ് പവാറിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി അജിത് പവാര്‍ പക്ഷം. അജിത്ത് പവാര്‍ എന്‍സിപി അധ്യക്ഷനാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ കത്തില്‍ അജിത് പവാര്‍ വിഭാഗം അറിയിച്ചു. ദേശീയ വര്‍ക്കിംഗ് പ്രസിഡണ്ട് പ്രഫുല്‍ പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ചാണ് അജിത് പവാറിനെ പാര്‍ട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. അതേസമയം, പാര്‍ട്ടിയുടെ പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള പോരാട്ടവും തുടങ്ങിയിരിക്കുകയാണ്. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ശരദ് പവാര്‍- അജിത് പവാര്‍ പക്ഷങ്ങള്‍. പാര്‍ട്ടിയില്‍ അവകാശവാദം ഉന്നയിച്ച് ഇരുവിഭാഗങ്ങളും കത്ത് നല്കി. അതേസമയം, 40 എംഎല്‍എമാരുടെ പിന്തുണ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ് അജിത് പവാര്‍.