• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘മോദിയുടെ നേതൃത്വത്തിൽ രാജ്യം മുന്നോട്ട്: എൻസിപി മഹാരാഷ്ട്ര സർക്കാരിനൊപ്പം’

by Web Desk 04 - News Kerala 24
July 2, 2023 : 7:25 pm
0
A A
0
‘മോദിയുടെ നേതൃത്വത്തിൽ രാജ്യം മുന്നോട്ട്: എൻസിപി മഹാരാഷ്ട്ര സർക്കാരിനൊപ്പം’

മുംബൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കഴിഞ്ഞ ഒൻപതു വർഷമായി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന് വിശ്വസിക്കുന്നതിനാലാണ് താനും മറ്റു എൻസിപി എംഎൽഎമാരും മഹാരാഷ്ട്ര സർക്കാരിൽ ചേർന്നതെന്ന് പുതുതായി ചുമതലയേറ്റ ഉപമുഖ്യമന്ത്രി അജിത് പവാർ. പാർട്ടിയിൽ പിളർപ്പില്ലെന്നും ഭാവിയിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും എൻസിപിയുടെ പേരും ചിഹ്നവും ഉപയോഗിച്ച് മത്സരിക്കുമെന്നും സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

‘‘കഴിഞ്ഞ രണ്ടര വർഷം അധികാരത്തിലിരുന്നപ്പോൾ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഞങ്ങൾ ശ്രദ്ധിച്ചത്. ധാരാളം ആളുകൾ ഞങ്ങളെ വിമർശിക്കാൻ ശ്രമിക്കും. അവരോട് പ്രതികരിക്കാനില്ല. സംസ്ഥാനത്തെ എങ്ങനെ മുന്നോട്ടു നയിക്കണമെന്നതിലായിരിക്കും മുഴുവൻ ശ്രദ്ധയും. ഭൂരിപക്ഷം എൻസിപി എംഎൽഎമാരും മുഴുവൻ പാർട്ടിയും സർക്കാരിൽ തുടരാൻ തീരുമാനിച്ചു. പാർട്ടിയുടെ പേരും ചിഹ്നവും ഉപയോഗിച്ചു തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കും.’’- അജിത് പവാർ പറഞ്ഞു.

വിമത നീക്കത്തെക്കുറിച്ചുള്ള ചർച്ചകൾ ഏറെ നാളായി നടക്കുകയാണെന്ന് അജിത് പവാർ വെളിപ്പെടുത്തി. അടുത്തിടെ, നാഗാലൻഡിൽ എൻസിപിയുടെ ഏഴ് എംഎൽഎമാർ ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചത് പവാർ ചൂണ്ടിക്കാണിച്ചു. ‘‘മൂന്നര വർഷം മുൻപു ഞങ്ങൾ ഉദ്ധവ് താക്കറെയുടെ കീഴിൽ മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിച്ചു. ശിവസേനയ്‌ക്കൊപ്പം പോകാൻ കഴിയുമെങ്കിൽ ബിജെപിക്കൊപ്പം പോകാനാകില്ലേ? നാഗാലാൻഡിൽ ഇത് ചെയ്യാൻ കഴിയുമെങ്കിൽ, ജനങ്ങളുടെ വികസനത്തിന് വേണ്ടി മഹാരാഷ്ട്രയിലും ഇത് ചെയ്യാൻ സാധിക്കില്ലേ?’’– അജിത് ചോദിച്ചു. ഇനിയും മന്ത്രിസഭാ വികസനം ഉണ്ടാകുമെന്നും കൂടുതൽ പേരെ മന്ത്രിമാരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോൾ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ കാബിനറ്റ് വകുപ്പുകൾ രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും അജിത് പറഞ്ഞു. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ എട്ട് എൻസിപി എംഎൽഎമാർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ധർമറാവു അത്രം, സുനിൽ വൽസാദെ, അതിഥി താക്കറെ, ഹസൻ മുഷ്റിഫ്, ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, അനിൽ പാട്ടീൽ, ദിലീപ് വൽസെ പതി എന്നിവരാണ് മന്ത്രിമാരായത്. ശരദ് പവാറിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന നേതാവാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഛഗൻ ഭുജ്ബൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഹീന്ദ്ര ഥാർ ജീപ്പിൽ ലഹരിക്കടത്ത്, തൃശ്ശൂർ സ്വദേശികളായ യുവതിയും യുവാവും വാഹന പരിശോധനക്കിടെ പിടിയിൽ

Next Post

ന്യൂനമർദപാത്തി, ചക്രവാതച്ചുഴി: അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ന്യൂനമർദപാത്തി, ചക്രവാതച്ചുഴി: അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

ന്യൂനമർദപാത്തി, ചക്രവാതച്ചുഴി: അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

കെപിസിസി സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ഗൗരവതരം: എം വി ഗോവിന്ദൻ

കെപിസിസി സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ഗൗരവതരം: എം വി ഗോവിന്ദൻ

വ്യാജക്കേസ്‌ ചമയ്‌‌ക്കൽ: എക്‌‌സൈസ്‌ ഇൻസ്‌പെക്‌ടർക്ക്‌ സസ്‌‌പെൻഷൻ

വ്യാജക്കേസ്‌ ചമയ്‌‌ക്കൽ: എക്‌‌സൈസ്‌ ഇൻസ്‌പെക്‌ടർക്ക്‌ സസ്‌‌പെൻഷൻ

പപ്പട പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ

പപ്പട പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ

മഹാരാഷ്ട്രയിൽ നടന്നത് ഇഡി സ്പോൺസേഡ് അട്ടിമറി, ജനങ്ങൾ അം​ഗീകരിക്കില്ല, പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ല

മഹാരാഷ്ട്രയിൽ നടന്നത് ഇഡി സ്പോൺസേഡ് അട്ടിമറി, ജനങ്ങൾ അം​ഗീകരിക്കില്ല, പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In