തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരായ സിപിഎം സെമിനാറില്‍ ഇപി ജയരാജന്‍ പങ്കെടുക്കാത്തതിനെ ന്യായീകരിച്ച് എകെ ബാലന്‍ രംഗത്ത്. കേന്ദ്ര കമ്മിറ്റി അംഗമായ ഞാൻ പോകുന്നില്ലല്ലോ? സിപിഎം കൊണ്ട് വരുന്ന നല്ല തീരുമാനങ്ങളെ തോൽപ്പിക്കാനുള്ള വിവാദമാണിത്. ഇപിക്കില്ലാത്ത വേദന ബാക്കിയുള്ളവർക്ക് എന്തിനെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ സെമിനാറിന് പോകാത്തവർ ഉണ്ട്.പറയാൻ ഉള്ളതെല്ലാം എം.വി.ഗോവിന്ദൻ പറഞ്ഞിട്ടുണ്ട്. പാർട്ടി തീരുമാനിക്കുന്ന കാര്യങ്ങളിൽ ഞങൾ ആരെയും പ്രത്യേകം പ്രത്യേകം ക്ഷണിക്കേണ്ട. ഇപി ഒരിക്കലും അസംതൃപ്തി പറഞ്ഞിട്ടില്ല.സെമിനാറിന്‍റെ മഹിമ ഇല്ലാതാക്കാനുള്ള നീക്കമാണ് വിവാദം.ആരാണ് പങ്കെടുക്കേണ്ടത് എന്നത് സംബന്ധിച്ചു നല്ല ധാരണ സിപിഎമ്മിന് ഉണ്ട്.പാർട്ടിയുടെ എല്ലാ നേതാക്കൾക്കും ഇതിൽ പങ്കെടുക്കാം. മുൻനിശ്ചയിച്ച പരിപാടിക്കാണ് ഇപിജയരാജന്‍ തിരുവനന്തപുരത്ത് വന്നത്.സെമിനാറിൽ കോണ്‍ഗ്രസിനും പങ്കെടുക്കാം.പക്ഷെ കോണ്‍ഗ്രസ് ഞങ്ങളെ വിളിക്കില്ല. മുസ്ലിം ലീഗിനെ കൂടെ കൂട്ടാൻ സിപിഎമ്മിന് ഒരു അജണ്ടയുമില്ലെന്നും എകെബാലന്‍ വ്യക്തമാക്കി.