തിരുവനന്തപുരം :തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സംഘടനയെ ചലിപ്പിച്ചത് ജമാഅത്തെ ഇസ് ലാമിയും എസ്.ഡി.പി.ഐയുമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. കോൺഗ്രസും മുസ് ലിം ലീഗുമായിരുന്നില്ല യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനം ഏറ്റെടുത്തത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 68 ശതമാനം തദ്ദേശ സ്ഥാപനങ്ങളിലും ഇടതുപക്ഷം വിജയിച്ചിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് വോട്ടിന്റെ ഭൂരിപക്ഷം നേടി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നു. അതേസമയം 2019 ൽ നടന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് പരാജയം നേരിട്ടപ്പോൾ വിലയിരുത്തൽ നടത്തി. ഒന്നര വർഷത്തിനുള്ളിൽ പാർട്ടി പ്രവർത്തനത്തിൽ വലയി മാറ്റം വരുത്തി. അതോടെ പാർട്ടിയുടെ ജനകീയ സ്വാധീനത്തിൽ മാറ്റം വന്നു. അതുപോലെ ഈ തെരഞ്ഞെടുപ്പിലുണ്ടായ അനുഭവം കർശമായി പാർട്ടി പരിശോധിക്കും. ഇടതു ജനാധിപത്യ മുന്നണി ശക്തമായി തിരിച്ചു വരുമെന്നും എ.കെ. ബാലൻ പറഞ്ഞു.