തിരുവനന്തപുരം : വിവാദ പ്രസ്താവനയിൽ പ്രതിപക്ഷ നേതാവിനെതിരെ മുൻമന്ത്രി എകെ ബാലൻ. നാളിതുവരെ ഐ.എൻ.ടി.യു.സി കോൺഗ്രസ് പോഷക സംഘടനയാണ്. കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഐ.എൻ.ടി.യു.സിയെ പോഷക സംഘടനയായി പ്രഖ്യാപിച്ചതെന്നും എ കെ ബാലൻ പറഞ്ഞു.
വിഡി സതീശന്റെ വാക്കുകൾ കോൺഗ്രസിൽ ആശയക്കുഴപ്പം ഉണ്ടാക്കും. കോൺഗ്രസ് നിലപാട് മാറ്റിയോ എന്ന് വ്യക്തമാക്കണമെന്നും ബാലൻ ആവശ്യപ്പെട്ടു. അതേസമയം ഐ.എൻ.ടി.യു.സിയുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചതാണെന്ന് വിഡി സതീശനും വ്യക്തമാക്കി. വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണിമുടക്കിലെ അക്രമം സംബന്ധിച്ച് നേരത്തെ പറഞ്ഞ നിലപാടില്‍ ഉറച്ച് നില്ക്കുന്നു. ചങ്ങനാശേരിയിലെ ഐ.എന്‍.ടി.യുസി പ്രകടനം സംബന്ധിച്ച് പാര്‍ട്ടിയാണ് പ്രതികരിക്കേണ്ടത്. അതിനുള്ള സംവിധാനം കോണ്‍ഗ്രസിലുണ്ട്. രണ്ട് ദിവസത്തെ പണിമുടക്കിനോട് അനുബന്ധിച്ചുള്ള അക്രമസംഭവങ്ങളെയാണ് അപലപിച്ചത്. അക്രമസമരത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും കഴിഞ്ഞ ദിവസം സതീശൻ പറഞ്ഞിരുന്നു.