തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി രക്ഷാദൗത്യത്തിനിടെ ചത്ത സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെങ്കിൽ കർശന നടപടി എടുക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. സംഭവത്തില്‍ സമഗ്രമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിശദമായി അന്വേഷിക്കുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് ലഭിച്ചത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പറയാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞു. കൃത്യവിലോപത്തിന്‍റെ ഗൗരവം അനുസരിച്ച് നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, ഹൈക്കോടതിയുടെ ഇടപെടലില്ലായിരുന്നുവെങ്കിൽ അരിക്കൊമ്പൻ വിഷയം അടഞ്ഞ അധ്യായമാകുമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അരിക്കൊമ്പന്‍ വിഷയത്തിലെ കോടതിവിധി സര്‍ക്കാരിന്‍റെ പ്രായോഗികമായ നിലപാടുകളോട് പൊരുത്തപെടാത്തതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങളില്‍ ഉയരുന്ന ആശങ്കയ്ക്ക് പരിഹാരം കാണേണ്ട ഉത്തരവാദിത്തവും കോടതികള്‍ക്കുണ്ടാവേണ്ടതാണ്. കോടതിയുടെ വിധി, ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ക്ക് പ്രാധ്യാന്യം നല്‍കിയാണ്. അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന കാര്യം വിദഗ്ധ സമിതി ആലോചിച്ച് തീരുമാനിക്കുമെന്നും മെയ് മൂന്ന് വരെ സമയമുണ്ടെന്നും മന്ത്രി പറഞ്ഞു.