പത്തനംതിട്ട : അക്ബർ എയർ ട്രാവൽസ് എന്ന പേരിൽ പത്തനംതിട്ട കെ.എസ്.ആർ.ടി.സിയുടെ സമീപത്തും അക്ബർ ട്രാവൽസ് എന്ന പേരിൽ അടൂർ കണ്ണംങ്കോട് എസ്.എം ടെക്സ്റ്റയിൽസിന് എതിർവശത്തായും റാന്നി അയ്യപ്പാ ബിൽഡിംഗിലുമായി പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങൾ അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ അംഗീകൃത സ്ഥാപനങ്ങളല്ലെന്ന് അധികൃതർ വ്യക്തമാക്കി. അംഗീകൃത ഓഫീസ് പത്തനംതിട്ട ഹെഡ്പോസ്റ്റ് ഓഫീസിനു സമീപം വൈ.എം.സി.എയുടെ എതിർവശത്തായി കഴിഞ്ഞ പത്ത് വർഷമായി പ്രവർത്തിച്ചു വരുന്നു. പുതിയ ശാഖ അടൂരിൽ ശ്രീറാം ബിൽഡിംഗിൽ ആർ.ഡി.ഒ ഓഫീസിന് സമീപം പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അക്ബർ ട്രാവൽസ് എന്ന പേരിനോട് സാമ്യം വരുന്ന രീതിയിൽ കമ്പനിയുടെ ലോഗോയും ഉപയോഗിച്ചുള്ള അനുകരണങ്ങളിൽ വഞ്ചിതരാകരുതെന്ന് അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് ഗ്രൂപ്പ് അറിയിച്ചു.