റിയാദ്: സൗദി അറേബ്യയിലെ അല്‍ഹദ ചുരം റോഡ് അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി ഞായറാഴ്ച താല്‍ക്കാലികമായി അടച്ചിടും. രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെയാണ് റോഡ് അടക്കുക. തായിഫ് നഗരസഭയാണ് ഇക്കാര്യം അറിയിച്ചത്.സൗദിയിലെ ഏറ്റവും ഉയരം കൂടിയ ചുരം റോഡുകളിലൊന്നാണിത്. ഇതിന്റെ മുകള്‍ ഭാഗത്തിന് സമുദ്ര നിരപ്പില്‍ നിന്ന് 2,000 മീറ്ററിലേറെ ഉയരമുണ്ട്.