ചർമ്മസംരക്ഷണത്തിനായി മിക്ക ആളുകളും കെമിക്കലുകൾ അടങ്ങിയ ക്രീമുകളും ലേപനങ്ങളുമാണ് പതിവായി ഉപയോഗിക്കാറുള്ളത്. എങ്കിൽ കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ ഒഴിവാക്കാം. പകരം കറ്റാർവാഴ ജെൽ ഉപയോഗിക്കാം. തികച്ചും പ്രകൃതിദത്തമായ ഗുണങ്ങളുള്ള കറ്റാർവാഴയുടെ ഗുണങ്ങൾ പണ്ടുള്ളവർക്കൊക്കെ സുപരിചിതമാണ്. ഇന്നത്തെ തലമുറയുടെ ഇടയിലും ഇതിനു നല്ല പ്രചാരം ലഭിക്കുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഒരു പോലെ സഹായിക്കുന്ന കറ്റാർവാഴക്ക് ലോകമെമ്പാടും ആവശ്യക്കാരേറെയുണ്ട്. മുഖത്തെ സാധാരണ ഈർപ്പവും പിഎച്ച് ലെവലും നിലനിർത്തുന്നതിനൊപ്പം മറ്റ് അനേകം ഗുണങ്ങൾ ഉള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യവർധകവസ്തുവാണ് കറ്റാർവാഴ.
സുഷിരങ്ങളും മുഖക്കുരുവും നന്നാക്കാനും ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും ജലാംശം നൽകാനും കറ്റാർവാഴ ഫലപ്രദമാണ്. കറ്റാർവാഴ മുഖത്ത് രണ്ടു നേരം പുരട്ടി കുറച്ചു മണിക്കൂർ കഴിഞ്ഞു കഴുകിക്കളയുക. ചർമ്മത്തിന് നല്ല നിറവും ആരോഗ്യവും തിളക്കവും മിനുസവും ഇത് പ്രദാനം ചെയ്യും. മാറ്റൊന്ന് കറ്റാർവാഴയിൽ ധാരാളമായി ജലാംശം അടങ്ങിയിരിക്കുന്നു. അത് ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം നിലനിർത്തുകയും ചർമ്മം വരണ്ട് പോകാതിരിക്കാൻ സഹായിക്കുകയും ചെയ്യും.
വരണ്ട ചർമ്മക്കാർക്ക് കറ്റാർവാഴ ഒരു മോയ്സ്ചറൈസർ പോലെ ഉപയോഗിക്കാവുന്നതാണ്. ആഴ്‌ചയിൽ 2-3 തവണ കറ്റാർവാഴ ജെൽ ഉപയോഗിക്കുന്നത് ചർമ്മകോശങ്ങളെ നീക്കംചെയ്യാൻ സഹായിക്കും. ചർമ്മത്തെ മിനുസമാർന്നതും കൂടുതൽ തിളക്കമുള്ളതുമാക്കുകയും പ്രക്രിയയ്ക്ക് ഗുണം ചെയ്യുകയും ചെയ്യും. കറ്റാർവാഴയ്ക്ക് സ്വാഭാവിക മോയ്സ്ചറൈസിംഗ് ഗുണങ്ങളുണ്ട്.
കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള ജീവകങ്ങളായ എ, ബി, സി, ഫോളിക് ആസിഡ് തുടങ്ങിയവ മൃതകോശങ്ങൾ നീക്കം ചെയ്യാനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ മുഖത്തെ ചുളിവുകൾ മാറ്റാൻ സഹായിക്കുന്നു. പ്രായത്തെ മറികടക്കാൻ നല്ല ഉപായമാണ് കറ്റാർവാഴ.
പൊള്ളലുകൾ, ചൊറിച്ചിൽ എന്നിവക്കുള്ള പ്രകൃതിദത്തമായ പരിഹാരം കൂടിയാണ് കറ്റാർവാഴ.
രണ്ട് ടീസ്പൺ കറ്റാർവാഴ ജെലും അൽപം വെള്ളരിക്ക നീരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. ഇത് മുഖത്തെയും കഴുത്തിലെയും കറുപ്പകറ്റാൻ സഹായിക്കും. ആന്റി ഫംഗൽ, ആൻറി ബാക്ടീരിയൽ തുടങ്ങിയ ഗുണങ്ങൾ കൂടാതെ സാലിസിലിക് ഗുണങ്ങൾ കൂടി അടങ്ങിയതാണ് കറ്റാർവാഴ. ഒരു സ്പൂൺ കറ്റാർവാഴ നീരിൽ അര സ്പൂൺ കസ്തൂരി മഞ്ഞൾ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 20 മിനിട്ടുകൾക്ക് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇത് ഇടുന്നത് മുഖത്തെ കരുവാളിപ്പ് മാറുന്നതിന് സഹായിക്കും.