ആലുവ: സ്വാകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ. കണ്ണൂർ പാത്തിപ്പാലം വണ്ണാത്തി മൂലയിൽ വീട്ടിൽ അഖിൽ (34 ) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. ആലുവ ഗവ.ആശുപത്രിക്ക് സമീപമുള്ള സ്ഥാപനത്തിലാണ് മുക്കുപണ്ടം സ്വർണമാണെന്ന് പറഞ്ഞ് പണയം വയ്ക്കാൻ ശ്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.