• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

എപ്പോഴും സ്ട്രെസ് ആണോ? എങ്കില്‍ നിങ്ങള്‍ക്ക് ഈ ആരോഗ്യപ്രശ്നം പതിവാകാം…

by Web Desk 06 - News Kerala 24
August 18, 2023 : 1:38 pm
0
A A
0
സമ്മർദ്ദം കുറയ്ക്കാൻ കഴിക്കാം ഈ ആറ് ഭക്ഷണങ്ങൾ

മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് പല രോഗങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കുമെല്ലാം കാരണമായി വരുന്ന, അത്രയും ഗൗരവമുള്ളൊരു വിഷയമാണ്. ഒന്നുകില്‍ രോഗകാരണം, അല്ലെങ്കില്‍ രോഗലക്ഷണം- അതുമല്ലെങ്കില്‍ രോഗത്തിന്‍റെ പരിണിതഫലം എന്നിങ്ങനെ നമ്മുടെ ആരോഗ്യപ്രശ്നങ്ങളുമായി ഏതെങ്കിലും വിധത്തില്‍ സ്ട്രെസ് ബന്ധപ്പെടാതിരിക്കില്ല. ഇതില്‍ തന്നെ രോഗത്തിലേക്ക് നയിക്കുന്ന ഘടകമായാണ് അധികസന്ദര്‍ഭങ്ങളിലും സ്ട്രെസ് നില്‍ക്കുന്നത്.

ഇന്നത്തെ കാലത്താണെങ്കില്‍ മത്സരാധിഷ്ടിതമായ ലോകത്ത് സ്ട്രെസിനെ മാറ്റിനിര്‍ത്തിക്കൊണ്ട് ജീവിക്കുക സാധ്യല്ല. പഠനം, ജോലി, കുടുംബം എന്നിവിടങ്ങളില്‍ നിന്നെല്ലാം സ്ട്രെസ് വരാം. പതിവായി ഇങ്ങനെ സ്ട്രെസ് അനുഭവിക്കുകയും കൂട്ടത്തില്‍ ഉത്കണ്ഠ (ആംഗ്സൈറ്റി) കൂടിയുണ്ടാവുകയും ചെയ്യുന്നുവെങ്കില്‍ അതുണ്ടാക്കുന്നൊരു പ്രധാന പ്രശ്നം എന്താണെന്നതാണ് ഇനി പങ്കുവയ്ക്കുന്നത്.  മറ്റൊന്നുമല്ല, ദഹനപ്രശ്നങ്ങള്‍ തന്നെയാണ് പതിവായ സ്ട്രെസും ആംഗ്സൈറ്റിയുമുണ്ടാക്കുന്ന പ്രധാന പ്രയാസം. ഇത് കേള്‍ക്കുമ്പോള്‍ നിസാരമായി തള്ളിക്കളയരുത്. ഒരു വ്യക്തിയുടെ ജോലി, വ്യക്തിജീവിതം, സാമൂഹികജീവിതം എന്നിങ്ങനെ പല തലത്തിലും ബാധിക്കുന്ന പ്രശ്നമാണിത്.

നമ്മുടെ വയറ്റിനകത്ത് ആരോഗ്യത്തെ പോസിറ്റീവായ രീതിയില്‍ സ്വാധീനിക്കുന്ന, ദഹനത്തിന് പ്രയോജനപ്പെടുന്ന ഒരു വിഭാഗം ബാക്ടീരിയകളുണ്ട്. സ്ട്രെസ് അമിതമാകുമ്പോള്‍ പുറപ്പെടുവിക്കുന്ന ‘കോര്‍ട്ടിസോള്‍’ എന്ന ഹോര്‍മോണ്‍ ഈ ബാക്ടീരിയല്‍ സമൂഹത്തെയും നശിപ്പിക്കും. ദഹനം അവതാളത്തിലാകുന്നതോടെ അടുത്ത പടിയായി നാം നേരിടുന്നത് മാനസികമായ പ്രയാസങ്ങളായിരിക്കും. നിരാശ, ഒന്നിലും താല്‍പര്യമില്ലാത്ത അവസ്ഥ, എപ്പോഴും ക്ഷീണം, മുൻകോപം എന്നിങ്ങനെയുള്ള വിഷമങ്ങളെല്ലാം ഇത്തരത്തില്‍ നേരിടാം.

സ്ട്രെസും ആംഗ്സൈറ്റിയും പതിവാകുന്നത് പലരെയും പതിവായി മലബന്ധം നേരിടുന്നതിലേക്കും നയിക്കാറുണ്ട്. ഇതും വ്യക്തികളെ പല രീതിയില്‍ ബാധിക്കാം. അതുപോലെ തന്നെ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ വലിച്ചെടുക്കുന്നതില്‍ ശരീരം പരാജയപ്പെടാം. ഇതും ചെറിയ കാര്യമല്ല. ഗ്യാസ്, മലബന്ധം, അസിഡിറ്റി, നെഞ്ചിരിച്ചില്‍, വായ്പുണ്ണ്, കുടല്‍രോഗങ്ങള്‍ എന്നിങ്ങനെ ഒരുപറ്റം പ്രശ്നങ്ങളാണ് സ്ട്രെസും ആംഗ്സൈറ്റിയും കൂടിയുണ്ടാക്കുക. കൂട്ടത്തില്‍ മാനസികപ്രയാസങ്ങളും. ഇതെല്ലാം വ്യക്തിയെ തളര്‍ത്താൻ ധാരാളം.

നല്ല ഭക്ഷണരീതി, വ്യായാമം, മനസിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ (സ്ട്രെസും ആംഗൈസ്റ്റിയും അകറ്റാൻ) എന്നിവയെല്ലാമുണ്ടെങ്കില്‍ ഈ വെല്ലുവിളികളില്‍ നിന്നെല്ലാം ഒരു പരിധി വരെ അകന്നുനില്‍ക്കാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട് പച്ചക്കറിയുടെ മറവിൽ കടത്തിയ 75 ചാക്ക് ഹാൻസ് പിടികൂടി

Next Post

കെ സി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ കള്ളൻ കയറി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കെ സി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ കള്ളൻ കയറി

കെ സി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ കള്ളൻ കയറി

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

ദില്ലിക്കലാപ കേസിൽ ദില്ലി പോലീസിന് രുക്ഷ വിമർശനവുമായി കോടതി

മാവടിയിലേത് കൈപ്പിഴയല്ല; വീട്ടിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥനെ ബോധപൂർവം വെടിവെച്ച് കൊന്നതെന്ന് പോലീസ്

മാവടിയിലേത് കൈപ്പിഴയല്ല; വീട്ടിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥനെ ബോധപൂർവം വെടിവെച്ച് കൊന്നതെന്ന് പോലീസ്

ട്രെയിനിനു നേരെ തീക്കളി ; ജനകീയ ഇടപെടലിന് വഴിയൊരുങ്ങുന്നു

ട്രെയിനിനു നേരെ തീക്കളി ; ജനകീയ ഇടപെടലിന് വഴിയൊരുങ്ങുന്നു

വളർത്തു നായകൾ തമ്മില്‍ കടിപടി, അയല്‍പക്കത്തുള്ളവര്‍ തമ്മില്‍ തര്‍ക്കം, വെടിവെപ്പ്, രണ്ടു മരണം

വളർത്തു നായകൾ തമ്മില്‍ കടിപടി, അയല്‍പക്കത്തുള്ളവര്‍ തമ്മില്‍ തര്‍ക്കം, വെടിവെപ്പ്, രണ്ടു മരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In