ന്യൂഡൽഹി> വിവാദമായ ‘കൗ ഹഗ് ഡേ’ തീരുമാനം പിൻവലിച്ച കേന്ദ്ര സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് എ എം ആരിഫ് എംപി. വിവാദ തീരുമാനം പിൻവലിക്കണമെന്ന് ബജറ്റ് പ്രസംഗത്തിൽ ആരിഫ് ആവശ്യപ്പെട്ടിരുന്നു. 4500 കോടി രൂപയാണ് ബജറ്റിൽ മൃഗസംരക്ഷണവകുപ്പിന് വകയിരുത്തിയത്.
പശുവിനെ ചുംബിക്കാൻ പോകുന്ന ആർഎസ്എസുകാരുടെ ചികിത്സാ ചെലവിലേക്കുവേണ്ടി അധികമായി 500 കോടി രൂപകൂടി വകയിരുത്തുന്നത് നന്നായിരിക്കുമെന്നും പ്രസംഗത്തിൽ പരിഹസിച്ചിരുന്നു. തീരുമാനം സ്വാഗതം ചെയ്യുന്നതിനൊപ്പം പശുവിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾ തടയാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്നും ആരിഫ് പ്രസ്താവനയിൽ പറഞ്ഞു.