• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബി.ജെ.പിക്കൊപ്പം പോയ അമരീന്ദര്‍ സിംഗിന് വന്‍ തിരിച്ചടി

by Web Desk 01 - News Kerala 24
March 10, 2022 : 12:54 pm
0
A A
0
ബി.ജെ.പിക്കൊപ്പം പോയ അമരീന്ദര്‍ സിംഗിന് വന്‍ തിരിച്ചടി

ദില്ലി : കോണ്‍ഗ്രസ് നേതൃത്വവുമായി കലഹിച്ച് പാര്‍ട്ടി വിട്ട മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് കനത്ത തിരിച്ചടി. നിലവിലെ ഫലസൂചനകള്‍ അനുസരിച്ച് സിറ്റിംഗ് സീറ്റില്‍ നാലാമതായാണ് അമരീന്ദറിന്റെ സ്ഥാനം. കോണ്‍ഗ്രസുമായി പിണങ്ങി പുറത്തുപോയ ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ബി.ജെ.പിക്കൊപ്പം സഖ്യമുണ്ടാക്കുകയും ചെയ്തതാണ് അമരീന്ദറിന് വിനയായത്. പഞ്ചാബില്‍ ആം ആദ്മിയുടെ പടയോട്ടത്തിലാണ് ക്യാപ്റ്റനും വീണുപോയത്. അപ്രതീക്ഷിത മുന്നേറ്റം കാഴ്ച വെയ്ക്കുന്ന എ.എ.പി ഡല്‍ഹിക്ക് പുറത്തേക്കും തങ്ങളുടെ കര്‍മ ഭൂമിക വികസിപ്പിക്കാനായതിന്റെ ആവേശത്തിലാണ്. ഇത്തരമൊരു തിരിച്ചടി തന്റെ ശക്തികേന്ദ്രത്തില്‍ നിന്നുതന്നെ ലഭിക്കുമെന്ന് ക്യാപ്റ്റന്‍ സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല. ഒടുവിലത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ മുഖ്യമന്ത്രിയും പിന്നിലാണ്.

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നി രണ്ട് സീറ്റിലും പിന്നിലാണ്. അദ്ദേഹം ഉടന്‍ രാജി വെയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ സ്ഥാനം സമ്മര്‍ദ തന്ത്രത്തിലൂടെ കൈക്കലാക്കിയ സിദ്ദുവിന് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. അമൃത് സര്‍ ഈസ്റ്റില്‍ മത്സരിച്ച അദ്ദേഹം മൂന്നാംസ്ഥാനത്താണ്. 59 സീറ്റാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഭഗവന്ത് മനിന്റെ വസതിക്ക് മുമ്പില്‍ അണികള്‍ ആഘോഷ പ്രകടനം നടത്തുകയാണ്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ തന്നെ ആം ആദ്മി പാര്‍ട്ടി കൃത്യമായ ലീഡ് നിലനിര്‍ത്തിപ്പോന്നിരുന്നു. എന്നാല്‍ തുടക്കം മുതലേ കോണ്‍ഗ്രസിന് കാലിടറുന്ന കാഴ്ചയായിരുന്നു കണ്ടത്.

1966ലെ പഞ്ചാബ് പുനസംഘടനയ്ക്ക് ശേഷം ശിരോമണി അകാലിദളും കോണ്‍ഗ്രസും മാറിമാറിയാണ് പഞ്ചാബ് ഭരിച്ചിരുന്നത്. 2017ല്‍ പത്ത് വര്‍ഷത്തെ ശിരോമണി അകാലദള്‍-ബിജെപി സഖ്യത്തെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. 77 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍, 20 സീറ്റാണ് ആം ആദ്മി പാര്‍ട്ടിയ്ക്ക് ലഭിച്ചത്. എസ്എഡി-ബിജെപി സഖ്യം 18 സീറ്റുകളും ലോക് ഇന്‍സാഫ് പാര്‍ട്ടി രണ്ട് സീറ്റുകളും നേടി. 93 സ്ത്രീകളും രണ്ട് ട്രാന്‍സ്ജന്‍ഡര്‍മാരും ഉള്‍പ്പെടെ 1,304 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഫെബ്രുവരി 20ന് ഒറ്റ ഘട്ടമായി നടന്നത വോട്ടെടുപ്പില്‍ 71.95 ശതമാനം പോളങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനമാണിത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് സ്വർണവിലയില്‍ വന്‍ ഇടിവ് ; പവന് 1,280 രൂപ കുറഞ്ഞു

Next Post

പഞ്ചാബിൽ അമരീന്ദർ സിംഗ് തോറ്റു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പഞ്ചാബിൽ അമരീന്ദർ സിംഗ് തോറ്റു

പഞ്ചാബിൽ അമരീന്ദർ സിംഗ് തോറ്റു

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് 17,000 വോട്ടുകൾക്ക് വിജയിച്ചു

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് 17,000 വോട്ടുകൾക്ക് വിജയിച്ചു

സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ; പെട്രോള്‍ അടിക്കണ്ടല്ലോ ; കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

പ്രതീക്ഷ ഞാന്‍ മാത്രമല്ല, കേന്ദ്രം ഭരിക്കുന്നവര്‍ ഭീരുക്കളെന്ന് രാഹുല്‍ ഗാന്ധി

പിഞ്ചുകുഞ്ഞിന്റെ കൊലപാതകം : കുട്ടിയുടെ ദേഹത്ത് മുറിപ്പാടുകൾ ഉണ്ടായിരുന്നെന്ന് ഹോട്ടൽ ജീവനക്കാരൻ

' അവൻ എന്റെ രണ്ടാനപ്പൻ , വീട്ടിൽ തന്നെയാണ് ; അമ്മയുടെ തുണി അലക്കും , പാത്രം കഴുകും'

തെരഞ്ഞെടുപ്പ് തോൽവിയിൽ ചെന്നിത്തലയെ വേദിയിൽ വെച്ച് പരിഹസിച്ച് പിണറായി വിജയൻ

തെരഞ്ഞെടുപ്പ് തോൽവിയിൽ ചെന്നിത്തലയെ വേദിയിൽ വെച്ച് പരിഹസിച്ച് പിണറായി വിജയൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In