വാഷിംങ്ടണ്‍; ആമസോണില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. വരും ആഴ്ചകളില്‍ 9,000 പേരെ പിരിച്ചുവിടുമെന്ന് കമ്പനി അറിയിച്ചു. സാമ്പത്തിക മാന്ദ്യം മുന്നില്‍ കണ്ടാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്. പരസ്യ വിഭാഗത്തില്‍ നിന്നാണ് കൂടുതല്‍ ആളുകളെ പിരിച്ചുവിടുന്നത്. മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം റൗണ്ട് പിരിച്ചുവിടലുകള്‍ പ്രഖ്യാപിക്കുന്ന ഏറ്റവും പുതിയ വലിയ സാങ്കേതിക സ്ഥാപനമാണ് ആമസോണ്‍.
ഈ വര്‍ഷം ജനുവരിയില്‍ ഇ-കൊമേഴ്സ് ഭീമന്‍ 18,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനവും. അനിശ്ചിത സമ്പദ്വ്യവസ്ഥ’, ‘ദ്രുതഗതിയിലുള്ള നിയമനം’ എന്നിവയാണ് ജോലി വെട്ടിക്കുറച്ചതിന് പിന്നിലെ കാരണങ്ങളായി ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ പറയുന്നു.