ചെന്നൈ: കേന്ദ്രത്തിന്റെ ഹിന്ദി വാദത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് രംഗത്ത്. എല്ലാവര്ക്കും ഹിന്ദി അംഗീകരിക്കേണ്ടി വരുമെന്ന് പ്രസ്താവന നടത്തിയ അമിത് ഷായ്ക്ക് 1965 ലെ പ്രക്ഷോഭം ഓര്‍മ്മപ്പെടുത്തിയുള്ള മുന്നറിയിപ്പും സ്റ്റാലിന് നല്കി. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെയൊരു നീക്കം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ അത് വിവേക ശൂന്യമായ നീക്കമാകുമെന്നും തമിഴ്നാട് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
1965 ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ കനല് ആളിക്കത്തിക്കരുതെന്നും അമിത് ഷായ്ക്ക് സ്റ്റാലിന് മുന്നറിയിപ്പ് നല്കി. തമിഴ് ഭാഷയെ അടിമയാക്കാന്‍ അനുവദിക്കില്ലെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമുണ്ടായാല്‍ തമിഴ്നാട് അത് ചെറുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷകള്‍ക്കായുള്ള കമ്മിറ്റിയെ അഭിസംബോധന ചെയ്യത് സംസാരിക്കുമ്പാളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഹിന്ദി ഭാഷ എതിര്‍പ്പില്ലാതെ എല്ലാവരും സ്വീകരിക്കണമെന്ന പ്രസ്താവന നടത്തിയത്. ഹിന്ദി ഒരു പ്രദേശിക ഭാഷയുമായും പോരിനില്ലെന്നും എല്ലാ ഭാഷകളും ശക്തിപ്പെടുമ്പാള്‍ രാജ്യവും ശക്തിപ്പെടുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.