ഭരത്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ചേരിപ്പോരില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സച്ചിന്‍ പൈലറ്റിന്റെ നമ്പര്‍ അദ്ദേഹം എന്ത് ചെയ്താലും വരില്ല. കോണ്‍ഗ്രസിന്റെ നിധി നിറയ്ക്കുന്നതില്‍ അശോക് ഗെലോട്ടിന്റെ സംഭാവന കൂടുതലാണെന്നും അമിത് ഷാ പറഞ്ഞു. ബിജെപിയുടെ സങ്കല്‍പ് മഹാസമ്മേളനത്തിനായി ഭരത്പൂരില്‍ എത്തിയതായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി സര്‍ക്കാരിനെ അഴിമതിയുടെ കേന്ദ്രമാക്കി സംസ്ഥാനത്തെ കൊള്ളയടിച്ചുവെന്ന് ഗെഹ്ലോട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ പറഞ്ഞു. കൊള്ളയടിച്ച പണം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിധികളിലേക്കാണ് പോയതെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ 25 സീറ്റുകളിലും വീണ്ടും വിജയിക്കുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.