ദില്ലി: അമിത് ഷായുടെ അരുണാചല്‍ സന്ദര്‍ശനത്തോടുള്ള ചൈനയുടെ എതിര്‍പ്പിനെ തള്ളി ഇന്ത്യ. അരുണാചല്‍ എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു. ഇത്തരം സന്ദര്‍ശനങ്ങളെ എതിര്‍ക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നും ഇതിലൂടെ യാഥാര്‍ത്ഥ്യത്തെ മാറ്റാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അമിത് ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം, ബീജിംഗിന്റെ പ്രാദേശിക പരമാധികാരത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് ചൈന രംഗത്തെത്തിയിരുന്നു.