ദില്ലി: ഇലക്ടറൽ ബോണ്ടിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബോണ്ട് റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്തുകയായിരുന്നു വേണ്ടതെന്ന് അമിത് ഷാ പറഞ്ഞു. ഈ അഭിപ്രായം വ്യക്തിപരമാണെന്നും അമിത് ഷാ പറഞ്ഞു. കള്ളപ്പണം തിരികെ വരുമെന്ന ആശങ്ക ഉണ്ട്. സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നു. രാഷ്ട്രീയത്തിലെ കള്ളപ്പണം ഇല്ലാതാക്കാനാണ് ബോണ്ട് സർക്കാർ കൊണ്ടുവന്നത്. 6000 കോടി ബിജെപിക്ക് കിട്ടിയപ്പോൾ 14,000 കോടി കിട്ടിയത് മറ്റ് പാർട്ടികൾക്കാണ്. ബോണ്ട് പണം കള്ളപ്പണം അല്ല. കോൺഗ്രസിൻ്റെ കാലത്ത് കോടികളുടെ കള്ളപ്പണം കമ്പനികളിൽ നിന്ന് കിട്ടിയെന്നും അമിത് ഷാ പറഞ്ഞു.