പാലക്കാട്: പാലക്കാട് കോങ്ങാട് പട്ടികജാതി വിഭാഗത്തിൽ പെട്ട പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 82 വർഷം കഠിന തടവും മൂന്ന് ലക്ഷത്തി നാല്പതിനായിരം രൂപ പിഴയും ചുമത്തി. മാങ്കാവ് സ്വദേശി ശിവകുമാറിനാണ് ശിക്ഷ. പട്ടാമ്പി പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. 2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പട്ടികജാതിക്കാരിയായ പതിനൊന്നുകാരിയെ പ്രതി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിഴസംഖ്യ അതിജീവിതക്ക് നൽകാനാണ് കോടതി വിധിച്ചിരിക്കുന്നത്.