കുട്ടനാട് : കിടപ്പു രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയശേഷം എണ്പതുകാരന് ജീവനൊടുക്കി. കൈനകരി തോട്ടുവാത്തല നടുവിലേക്കളത്തില് (പനമുക്കം) ജോസഫ് (അപ്പച്ചന്-80), ഭാര്യ ലീലമ്മ (75) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ അയല്‍വാസികളാണ് അപ്പച്ചനെ വീടിനോടു ചേര്‍ന്നുള്ള മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ലീലാമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നെടുമുടി പോലീസ് എത്തി മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ലീലാമ്മ 10 വര്‍ഷത്തോളമായി കിടപ്പിലാണ്. കാന്‍സര്‍ ബാധിച്ചു സുഖപ്പെട്ടയാളാണ് അപ്പച്ചന്. ഇവരുടെ 6 മക്കളും പലയിടങ്ങളിലാണു താമസം. ഇടയ്ക്ക് ഇവര്‍ മാതാപിതാക്കളുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ എത്താറുണ്ടായിരുന്നെങ്കിലും ഒപ്പം വന്നു താമസിക്കണമെന്ന ആവശ്യം ഇരുവരും സമ്മതിക്കാറില്ലായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു.
ഒറ്റപ്പെടലും രോഗവുമാണ് ജീവനൊടുക്കാന്‍ കാരണമെന്ന ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പോലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണ കാരണം വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു. മക്കള്‍ : ജെസന്‍, ജാന്‍സി, ജോസി, ജിനുമോള്‍, ബെന്സന്, ജയ.