തിരുവനന്തപുരം: മണ്ണന്തലയിൽ സ്ഫോടകവസ്തു നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ നാലുപേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ പതിനേഴുകാരന്റെ രണ്ട് കൈപ്പത്തിയും അറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്കേറ്റ പതിനേഴുകാരനെതിരെ നാടൻബോംബ് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ കേസുണ്ട്.