തൃശൂര്‍ : കേച്ചേരി മണലിയില്‍ നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലും ഇടിച്ചുകയറി യുവാവ് മരിച്ചു. മണലി സ്വദേശി ചുങ്കത്ത് വീട്ടില്‍ ഷാജുവിന്റെ മകന്‍ എബിനാ(27)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മണലി സ്വദേശികളായ വിമല്‍(22), ഡിബിന്‍(22) എന്നിവര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മണലി തണ്ടിലം റോഡില്‍ ഞായറാഴ്ച രാത്രി 11:30നായിരുന്നു അപകടം. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.