കൊല്ലം : കൊല്ലം കടയ്ക്കലില്‍ നിയന്ത്രണംവിട്ട പിക്കപ്പ് വാഹനം വീടിന്റെ മതില്‍ തകര്‍ത്ത് പാഞ്ഞുകയറി അപകടം. വാഹനത്തിന് മുകളില്‍ മൂന്ന് തൊഴിലാളികളുണ്ടായിരുന്നു. ഇവര്‍ക്ക് നിസാര പരിക്കേറ്റു.
ഇന്ന് രാവിലെയാണ് സംഭവം. ഇറക്കത്തില്‍ നിര്‍ത്തിയിട്ട് തടി കയറ്റുകയായിരുന്ന പിക്കപ്പ് വാഹനമാണ് അപകടത്തിനിടയാക്കിയത്. പെട്ടെന്ന് വാഹനം നിയന്ത്രണം വിട്ട് അതിവേഗത്തില്‍ മുന്നോട്ട് നീങ്ങുകയായിരുന്നു.