മണിപ്പൂർ : 2022-ലെ മണിപ്പൂർ തെരഞ്ഞെടുപ്പ് ഏതാണ്ട് അടുത്തെത്തിയിരിക്കുന്നു. സാധാരണയുള്ള ബി.ജെ.പി-കോൺഗ്രസ് ചർച്ചകൾക്കപ്പുറം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന കൂടുതൽ ഘടകങ്ങൾ ഈ മണ്ണിലുണ്ട്. ഒരുകാലത്ത് നാട്ടുരാജ്യമായിരുന്ന സംസ്ഥാനം, പ്രത്യേകിച്ച് ഇംഫാൽ താഴ്വര ഇന്ന് തികച്ചും മാറി. താഴ്വരയിൽ ഭൂരിഭാഗവും ഇന്ന് ഹിന്ദുക്കളാണ്, കുന്നുകളിൽ ഏതാണ്ട് പൂർണ്ണമായും ക്രിസ്ത്യാനികളും. കാലങ്ങളായി ഇവിടെ വികസനം നിഷേധിക്കപ്പെട്ടതായി മലയോര നിവാസികൾ ആരോപിക്കുന്നു. മലയോര ജില്ലകളായ ചുരാചന്ദ്പൂർ, ചന്ദേൽ, സേനാപതി, തമെങ്‌ലോങ്, ഉഖ്‌റുൽ, കാംജോങ്, നോനി, കാങ്‌പോക്‌പി, ഫെർസാൾ എന്നിവിടങ്ങളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഒരു മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രി പോലുമില്ല. “ഞങ്ങൾക്ക് ഇവിടെ ഹുങ്‌പുങ് ഗ്രാമത്തിൽ ജില്ലാ ആശുപത്രിയുണ്ട്.
എന്നിരുന്നാലും സ്പെഷ്യലിസ്റ്റുകളും അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെയുള്ള അഭാവം കാരണം അടിയന്തര സാഹചര്യം ഉണ്ടാകുമ്പോഴെല്ലാം ഞങ്ങളെ ഇംഫാലിലേക്ക് റഫർ ചെയ്യുന്നു. സാമ്പത്തിക ഞെരുക്കം കാരണം, മലനിരകളിലെ ഞങ്ങളിൽ ഭൂരിഭാഗവും തുടർ ചികിത്സയ്ക്കായി ബുദ്ധിമുട്ടുകൾ നേരിടുന്നു” ഉഖ്രുൽ ജില്ലയിൽ നിന്നുള്ള 70 കാരൻ പറയുന്നു. ഇവിടെയാണ് ഹിൽ ഏരിയാ കമ്മിറ്റി (എച്ച്എസി) ശുപാർശ ചെയ്യുന്ന നിർദ്ദിഷ്ട മണിപ്പൂർ (ഹിൽ ഏരിയകൾ) സ്വയംഭരണ ജില്ലാ കൗൺസിൽ ബിൽ ചിത്രത്തിലേക്ക് വരുന്നത്. 2021 നവംബർ 22 ന് മണിപ്പൂരിലെ അനിശ്ചിതകാല സാമ്പത്തിക ഉപരോധത്തെത്തുടർന്ന് അയൽരാജ്യമായ നാഗാലാൻഡിൽ നിന്നുള്ള 800-ലധികം ചരക്ക് ലോറികളും മറ്റ് വാഹനങ്ങളും ദേശീയ പാത 2 ന് സമീപം മാവോ ഗേറ്റിൽ കുടുങ്ങിയിരുന്നു. ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ മണിപ്പൂർ ഓൾ നാഗാ സ്റ്റുഡന്റ്സ് അസോസിയേഷൻ മണിപ്പൂർ, കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ എന്നിവരാണ് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്.
ഹിൽ ഏരിയാ കമ്മിറ്റി (എച്ച്എസി) ശുപാർശ ചെയ്ത നിർദ്ദിഷ്ട മണിപ്പൂർ (ഹിൽ ഏരിയകൾ) സ്വയംഭരണ ഡിസ്ട്രിക്റ്റ് കൗൺസിൽ ബിൽ അവതരിപ്പിക്കുന്നതിലും ചർച്ച ചെയ്യുന്നതിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി. വിവാദ ബിൽ പാസായാൽ മണിപ്പൂരിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായി മാറും. സംസ്ഥാനത്ത് ഇപ്പോൾ തന്നെ പ്രകടമായിക്കൊണ്ടിരിക്കുന്ന ഹിൽ-വാലി വിഭജനം തീവ്രമാക്കുകയും ചെയ്യും. “ഈ ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ എച്ച്‌എസിക്ക് എല്ലാ പ്രത്യേകാവകാശവും അവകാശവുമുണ്ട്. എന്നാൽ സർക്കാർ അത് പാടെ തള്ളിക്കളഞ്ഞു. അതിനാൽ, ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ മണിപ്പൂർ ഇത് അസ്വീകാര്യമാണെന്ന് കരുതുന്നു” ATSUM പ്രസിഡന്റ് പയോട്ടിൻതാങ് ലുഫെങ് പറഞ്ഞു.
കിഴക്കൻ സംസ്ഥാനമായ മണിപ്പൂരും അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഫെബ്രുവരി 27, മാർച്ച് മൂന്ന് തീയതികളിൽ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. എൻ ബരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരാണ് നിലവിൽ മണിപ്പൂരിൽ അധികാരത്തിലുള്ളത്. 21 സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപി, നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), ലോക് ജനശക്തി പാർട്ടി (എൽജെപി) എന്നിവരുമായി സഖ്യമുണ്ടാക്കിയാണ് മണിപ്പൂരിൽ അധികാരത്തിലേറിയത്. 28 സീറ്റുകളുമായി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ സാധിച്ചില്ലെന്നത് വലിയ നാണക്കേടായിരുന്നു.