ചെന്നൈ:വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി മനുഷ്യരെ മാറ്റിപ്പാർപ്പിക്കണമെന്ന സുപ്രധാന ഉത്തരവുമായി ചെന്നൈ ഹൈക്കോടതി .മുതുമല കടുവസങ്കേതത്തോട് ചേർന്നുള്ള 495 കുടുംബങ്ങളെ മാറ്റിപാർപ്പിക്കണം .ഭയം കൂടാതെ ജീവിക്കാൻ മൃഗങ്ങൾക്കും അവകാശം ഉണ്ടെന്ന് കോടതി വ്യക്തമാക്കി.വനം -വന്യമൃഗ സംരക്ഷണം ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്.ഓരോ കുടുംബത്തിനും 15 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണം.കേന്ദ്രത്തിന്‍റെ ഫണ്ടിൽ നിന്ന് 74.25 കോടി നൽകണം .2 മാസത്തിനകം തുക തമിഴ്നാട്ന് വനംവകുപ്പിന് കൈമാറണം .ഉത്തരവ് നടപ്പാക്കി ഒക്ടോബർ 10ന് റിപ്പോർട്ട് നൽകണം.നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ച കേന്ദ്ര സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചു.കേന്ദ്ര ഫണ്ടിൽ 8155 കോടി ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.