ന്യൂഡൽഹി : ഇംഗ്ലീഷിലെ വിചിത്രമായ വാക്കുകൾ ഉപയോഗിക്കുന്നതിന്റെ പേരിൽ നിരന്തരം വാർത്തകളിൽ ഇടംപിടിക്കുന്ന നേതാവാണ് തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ. സാധാരണക്കാർക്ക് മനസ്സിലാകാത്ത സങ്കീർണമായ വാക്കുകൾ ഉപയോഗിച്ച് പലപ്പോഴും അദ്ദേഹം ട്വീറ്റ് ചെയ്യാറുണ്ട്. പുതിയ വാക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം ബി.ജെ.പിയ്ക്കുള്ള പരിഹാസം കൂടിയാണ് ശശി തരൂരിന്റെ ഏറ്റവും പുതിയ ട്വീറ്റ്. അനോക്രസി എന്ന ഇംഗ്ലീഷ് വാക്കാണ് ശശി തരൂർ പുതുതായി പരിചയപ്പെടുത്തുന്നത്. ജനാധിപത്യത്തിൽ ഏകാധിപത്യ രീതികളുള്ള ഗവൺമെന്റിനെ വിശേഷിപ്പിക്കുന്ന വാക്കാണ് അനോക്രസി യെന്നും തരൂർ വിശദീകരിക്കുന്നു. നേരത്തെയും വിചിത്രവും അസാധാരണവുമായ ഇംഗ്ലീഷ് വാക്കുകൾ ശശി തരൂർ പരിചയപ്പെടുത്തിയിരുന്നു. അതിൽ പലതും ബി.ജെ.പിയ്ക്കും കേന്ദ്ര സർക്കാരിനുമുള്ള പരിഹാസങ്ങളുമായിരിന്നു.