കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലും പീഡന പരാതിയലുമടക്കം പ്രതിയായ മോന്സന് മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പണം നല്‍കാതെ ആറ് കാറുകള്‍ തട്ടിയെടുത്തെന്നാണ് കേസ്. ബംഗലൂരു സ്വദേശിയായ വ്യാപാരിയുടെ പരാതിയിലാണ് നടപടി. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും മോന്സന് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട് പോകുകയാണ്. എന്നാല്‍ ഇഡിയുടെ ഇടപെടലിന് പിറകില്‍ നിക്ഷിപ്ത താല്‍പ്പര്യമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കുറ്റപ്പെടുത്തിയിരുന്നു. അതിനിടെ പുരാവസ്തു തട്ടിപ്പുകാരന് മോന്സന് മാവുങ്കലിനെവഴിവിട്ട് സഹായിച്ചതിന്റെ പേരില്‍ നടപടി നേരിടുന്ന ഐജി ലക്ഷ്മണയുടെ സസ്പെന്ഷന് നീട്ടിയിരിക്കുകയാണ്. സസ്പെന്ഷന് കാലാവധി നാല് മാസം കൂടിയാണ് നീട്ടിയത്.
ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന സമിതിയുടേതാണ് തീരുമാനം. പുരാവസ്തു തട്ടിപ്പുകാരന് മോന്സന് മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്ന് നവംബര്‍ പത്തിനാണ് ലക്ഷ്മണയെ സസ്പെന്റ് ചെയ്തത്. സസ്പെന്ഷന് കാലാവധി 60 ദിവസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് വീണ്ടും അവലോകന സമിതി ചേര്‍ന്നത്.