തിരുവനന്തപുരം: ചരക്ക് കപ്പലിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം. ചെങ്കടലില്‍ വച്ചാണ് ആക്രമണം ഉണ്ടായതെന്ന് നാവിക സേന വ്യക്തമാക്കുന്നു. എം വി സായിബാബ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിലെ ജീവനക്കാരില്‍ 25 പേര്‍ ഇന്ത്യക്കാരാണ്. ഗബോണ്‍ കൊടി വഹിക്കുന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ജീവനക്കാർ എല്ലാവരും സുരക്ഷിതരെന്നും നാവികസേന അറിയിച്ചു.












