പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം (Attappadi new born dies). മൂന്ന് ദിവസം പ്രായമായ കുഞ്ഞാണ് ഇന്നലെ മരിച്ചത്. കാവുണ്ടിക്കൽ ഊരിലെ മണികണ്ഠൻ-കൃഷ്ണവേണി ദമ്പതികളുടെ മകനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു പ്രസവം. മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടലേക്ക് മടങ്ങുമ്പോൾ ഗൂളിക്കടവിൽ വച്ച് കുഞ്ഞിന് അനക്കമില്ലാതായി. ഉടനെആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
അട്ടപ്പാടിയിൽ ഈ വർഷത്തെ മൂന്നാമത്തെ നവജാത ശിശുമരണമാണിത്. അഗളി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മാര്‍ച്ച് 21ന് മേട്ടുവഴിയില്‍ മരുതന്- ജിന്‍സി ദമ്പതികളുടെ നാലുമാസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചിരുന്നു. മാര്‍ച്ച് ഒന്നിന് ഷോളയൂര്‍ വട്ടലക്കി ലക്ഷം വീട് ഊരിലെ അയ്യപ്പന്- നഞ്ചമ്മാള്‍ ദമ്പതികളുടെ മൂന്നുദിവസം പ്രായമുള്ള ആണ്‍കുഞ്ഞും മരിച്ചു.