കാൻബറ : ഓസ്ട്രേലിയയിൽ തിരഞ്ഞെടുപ്പിൽ ഇടതു ലേബർ പാർട്ടിക്ക് വൻവിജയം. ഭരണകക്ഷിയായ കൺസർവേറ്റീവ് ലിബറൽ നാഷനൽ സഖ്യത്തിന്റെ പതനത്തിനു പിന്നാലെ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പാർട്ടി നേതൃപദവിയും ഒഴിഞ്ഞു. 9 വർഷം നീണ്ട കൺസർവേറ്റീവ് ഭരണത്തിനാണ് അന്ത്യമായത്. പ്രതിപക്ഷ നേതാവ് ആന്തണി ആൽബനീസ് (59) പ്രധാനമന്ത്രിയാകും. 2007നു ശേഷം ഇതാദ്യമാണു ലേബർ പാർട്ടി അധികാരത്തിലെത്തുന്നത്.55% വോട്ടുകൾ എണ്ണിയപ്പോൾ, ലേബർ പാർട്ടി 72, ലിബറൽ സഖ്യം 52 സീറ്റുകൾ നേടി. സ്വതന്ത്രർ 11. ലിംഗനീതി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ മുഖ്യവിഷയങ്ങളാക്കിയ ഗ്രീൻസും ‘ടീൽ’ സ്വതന്ത്രരും നേട്ടമുണ്ടാക്കി.