തിരുവനന്തപുരം : പേവിഷ പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ ജില്ലാ, ജനറൽ ആശുപത്രികളിലും, മെഡിക്കൽ കോളേജുകളിലും മാതൃകാ ആന്റി റാബിസ് ക്ലിനിക്കുകൾ ഇന്ന് മുതൽ. നായകളില്‍ നിന്നും കടിയേറ്റ് വരുന്നവര്‍ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ ഒരൊറ്റ കുടക്കീഴില് കൊണ്ടുവരാനാണ് മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍. പ്രഥമശുശുശ്രൂഷ മുതൽ ചികിത്സ, വാക്സിൻ, കൗൺസിലിങ് വരെ എല്ലാം ക്ലിനിക്കിൽ നിന്ന് ലഭിക്കും. ഏകാരോഗ്യം, പേവിഷബാധ മരണങ്ങള് ഒഴിവാക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ലോക റാബീസ് ദിന സന്ദേശം