തിരുവനന്തപുരം : കെ എസ് ആർ ടി സി വിഭജിച്ച് കെ സ്വിഫ്റ്റ് (k swift)രൂപീകരിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കെ സ്വിഫ്റ്റ് സ്വതന്ത്ര കമ്പനിയാണ്. 10 വർഷത്തേക്കുള്ള താൽകാലിക കമ്പനിയാണ് കെ സ്വിഫ്റ്റെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തര വേളയിലാണ് മന്ത്രി രേഖാമൂലം മറുപടി നൽകിയത്.സ്വിഫ്റ്റ് വരുമാനം എത്തുന്നത് കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ ആണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു
കിഫ്ബി , പ്ലാൻ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങുന്ന ബസുകൾ കേന്ദ്രീകൃതമായി ഓടിക്കാൻ ആണ് കമ്പനി രൂപീകരിച്ചത്. കെ സ്വിഫ്റ്റ് എന്ന താൽകാലിക കമ്പനിയിൽ സ്ഥിര നിയമനങ്ങൾ ഇല്ലെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. കെഎസ്ആർടിസിയെ ലാഭത്തിലാക്കാനുള്ള സാധ്യത പരിമിതമാണ് , യൂണിറ്റ് തലത്തിൽ യൂണിയൻ നേതാക്കൾക്ക് പ്രൊട്ടക്ഷൻ നൽകേണ്ടിവരുന്ന മറ്റൊരു സ്ഥാപനവും ഇല്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു. സ്വഫ്റ്റിന് വേണ്ടി സിഎൻജി ബസുകൾ വാങ്ങാനുള്ള തീരുമാനം എടുത്തെങ്കിലും പരിശോധനകൾക്ക് ശേഷമെ നടപ്പാക്കു. ആറ് മാസം കൊണ്ട് സിഎൻജിക്ക് 30 രൂപ കൂടിയെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.