തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രശ്നത്തിൽ ധനവകുപ്പിനെ പഴിച്ച് മന്ത്രി ആന്റണി രാജു. 110 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 30 കോടി അനുവദിച്ചെങ്കിലും ഇതുവരെ കിട്ടിയില്ല. പെൻഷന്റെ കാര്യത്തിലും ഗതാഗത വകുപ്പ് എല്ലാ നടപടികളും പൂർത്തിയാക്കി. ഡ്രൈവർ കൂലിപ്പണിക്ക് അപേക്ഷിച്ചത് അറിയില്ലെന്നും മന്ത്രി പറഞ്ഞു.ഏത് സർക്കാർ കാലത്താണ് അശാസ്ത്രീയ നിർമാണം നടന്നതെന്ന് എല്ലാവർക്കും അറിയാം. സമരം ചെയ്യുന്നത് സഭ അല്ല സമുദായ സംഘടനയെന്നും മുതലപ്പൊഴി പ്രശ്നത്തിൽ ആന്റണി രാജു പറഞ്ഞു. കെഎൽസിഎ കോൺഗ്രസ് സംഘടനയായി മാറി കൊണ്ടിരിക്കുന്നു, സംഘടനയുടെ തലപ്പത്ത് കോൺഗ്രസുകാരാണ്. തീരത്ത് കോൺഗ്രസ് കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണ്. അന്വേഷണം കഴിഞ്ഞ് യുജിൻ പെരേരക്കെതിരാ കേസ് പിൻവലിക്കേണ്ടതാണെങ്കിൽ അത് ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.