കശ്മീർ ഫയൽസിനെതിരെയുള്ള നടൻ പ്രകാശ് രാജിന്റെ പ്രസ്താവന വലിയ ചർച്ചയായിരുന്നു. ‘കശ്മീർ ഫയൽസ്’ അസംബന്ധ ചിത്രമാണ്. അത് ആരാണ് നിര്‍മ്മിച്ചത് നമുക്കെല്ലാം അറിയാം. അന്താരാഷ്ട്ര ജൂറി അതിന്‍റെ മുകളില്‍ തുപ്പുകയാണ് ചെയ്തത്. എന്നിട്ട് പോലും അവര്‍ക്ക് നാണമില്ലെന്നായിരുന്നു നടന്റെ പ്രസ്താവന.
ഇപ്പോഴിതാ നടന്റെ വാക്കുകളിൽ പ്രതികരിച്ച് നടൻ അനുപം ഖേർ രംഗത്തെത്തിയിരിക്കുകയാണ്. നിലവാരത്തിന് അനുസരിച്ചാണ് ആളുകൾ സംസാരിക്കുന്നത്. ചിലർക്ക് ജീവിതകാലം മുഴുവൻ നുണ പറഞ്ഞ് ജീവിക്കേണ്ടിവരുമെന്ന് നവഭാരത് ടൈംസിന് നൽകിയ അഭിമുഖത്തിൽ അനുപം ഖേർ വ്യക്തമാക്കി.
ആളുകൾ തങ്ങളുടെ നിലവാരത്തിന് അനുസരിച്ചാണ് സംസാരിക്കുന്നത്. ചിലർക്ക് ജീവിതകാലം മുഴുവൻ നുണ പറഞ്ഞ് ജീവിക്കേണ്ടി വരും. അതേസമയം, മറ്റുള്ളവർ സത്യം പറയും. ജീവിതത്തിൽ സത്യം മാത്രം പറഞ്ഞ് ജീവിക്കുന്ന ഒരാളാണ് ഞാൻ- അനുപം ഖേർ വ്യക്തമാക്കി.
പ്രകാശ് രാജിന് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും എത്തിയിരുന്നു. ജനങ്ങളുടെ സിനിമയായ കൊച്ചു ചിത്രം കശ്മീര്‍ ഫയല്‍സ് ഒരു കൊല്ലത്തിനപ്പുറവും അര്‍ബന്‍ നക്സലുകള്‍ക്കും അവരുടെ കൂട്ടാളികളും ഉറക്കമില്ലാത്ത രാത്രി സമ്മാനിക്കുന്നു. അതിന്‍റെ കാഴ്ചക്കാരെ കുരക്കുന്ന പട്ടികളെന്ന് വിളിക്കുന്നു -സംവിധായകൻ പറഞ്ഞു.