മുംബൈ: ബോളിവുഡ് നടി അനുഷ്കയുടെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്തായാണ് ഇപ്പോള്‍ ചര്‍ച്ച. കരണ്‍ പലപ്പോഴും പല നടിമാരുടെയും കരിയറില്‍ ഇടപെട്ടിരുന്നു എന്നത് ബോളിവുഡിലെ ഒരു വലിയ അഭ്യൂഹമാണ്. ഇത്തരത്തില്‍ കരണ്‍ ഒരിക്കല്‍ നടത്തിയ തുറന്നു പറച്ചിലാണ് നെപ്യൂട്ടിസം വീണ്ടും ചര്‍ച്ചയാകുന്ന അവസ്ഥയില്‍ വീണ്ടും വൈറലാകുന്നത്. 2016 മുംബൈ ഫിലിം ഫെസ്റ്റിവലില്‍ അനുഷ്ക ശര്‍മ്മയുമായുള്ള മുഖാമുഖം പരിപാടിയില്‍ അനുഷ്കയുടെ കരിയര്‍ താന്‍ ഒരിക്കല്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് കരണ്‍ പറഞ്ഞത്. അനുഷ്ക വളരെ ചിരിച്ച് ഒരു തമാശ പോലെയാണ് ഇതിനെ എടുത്തത്.
തനിക്ക് അനുഷ്കയുടെ കരിയര്‍ ഇല്ലാതാക്കണമെന്ന് ഉണ്ടായിരുന്നു. ആദിത്യ ചോപ്രയാണ് അനുഷ്കയുടെ ചിത്രം കാണിച്ചു തന്നത്. നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ? ഇവരെയാണോ നായികയാക്കുന്നതെന്ന് ചോദിച്ചു. മറ്റൊരു നടിയായിരുന്നു എന്റെ മനസില്‍. അനുഷ്കയുടെ കരിയര്‍ തകര്‍ക്കുന്നതിന് താന്‍ അണിയറയില്‍ നിന്ന് പ്രവര്‍ത്തിച്ചു. രബ്നേ ബനാ ദി ജോടി എന്ന സിനിമ മനസ്സില്ലാ മനസോടെയാണ് കണ്ട് തീര്‍ത്തത്. എന്നാല്‍ ബാന്റ് ബജാ ഭാരത് കണ്ടതിന് ശേഷം താന്‍ അനുഷ്കയെ വിളിച്ച് അഭിനന്ദിക്കുകയും മാപ്പ് പറയുകയും ചെയ്തു. താന്‍ വിചാരിച്ച പോലെ നടന്നിരുന്നെങ്കില്‍ അനുഷ്കയുടെ കരിയര്‍ അവസാനിക്കുമായിരുന്നുവെന്ന് കരണ്‍ പറഞ്ഞു. എന്നാല്‍ സംഭവം തമാശയല്ലെന്നാണ് ഈ വീഡിയോ ഇപ്പോള്‍ വൈറലാക്കുന്ന ഒരു വിഭാഗം പറയുന്നത്.