• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘പിറന്നാളിന് സർപ്രൈസുമായി വന്ന എന്നെ അമ്മ വീട്ടിൽനിന്ന് ഇറക്കിവിട്ടു’; വിഷമിപ്പിച്ച സംഭവത്തെ കുറിച്ച് അനുശ്രീ!

by Web Desk 04 - News Kerala 24
June 15, 2023 : 10:35 pm
0
A A
0
‘പിറന്നാളിന് സർപ്രൈസുമായി വന്ന എന്നെ അമ്മ വീട്ടിൽനിന്ന് ഇറക്കിവിട്ടു’; വിഷമിപ്പിച്ച സംഭവത്തെ കുറിച്ച് അനുശ്രീ!

മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയായ സംഭവമായിരുന്നു അനുശ്രീ-വിഷ്ണു ദമ്പതികളുടെ വിവാഹവും വിവാഹമോചനവും. കുട്ടിക്കാലം മുതൽ സീരിയലുകളിൽ സജീവമായ അനുശ്രീ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ്. സീരിയലിൽ ക്യാമറാമാനായ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്. അമ്മയുടെ എതിർപ്പിനെ മറികടന്നാണ് അനുശ്രീ വിവാഹം കഴിച്ചത് എന്നാൽ അധികം വൈകാതെ ഇവർ പിരിയുകയായിരുന്നു. കുഞ്ഞിന്റെ പ്രസവത്തോടടുത്താണ് ഇരുവരും പിരിയുന്നത്.

ഇപ്പോൾ അതിൽ നിന്നെല്ലാം പുറത്തു കടന്ന് സ്വന്തം ജീവിതവും കരിയറുമായി മുന്നോട്ട് പോവുകയാണ് ഇരുവരും. വിഷ്ണുവുമായുള്ള വിവാഹശേഷം സീരിയലിൽ നിന്ന് ഇടവേളയെടുത്ത അനുശ്രീ തിരികെ അഭിനയത്തിലേക്ക് വന്നിട്ടില്ല. അതേസമയം യൂട്യൂബ് ചാനലുമായി സജീവമാണ് താരം. മകന്റെ ഓരോ വിശേഷങ്ങളും അനുശ്രീ ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. വീട്ടിലെ വിശേഷങ്ങളും അനുശ്രീ വീഡിയോയിൽ ഉൾപ്പെടുത്താറുണ്ട്.

ഇപ്പോഴിതാ അമ്മയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് അനുശ്രീ. പിറന്നാൾ ദിനത്തിൽ അമ്മയ്ക്ക് നല്ലൊരു സർപ്രൈസ് അനുശ്രീ ഒരുക്കിയിരുന്നു. മകളുടെ സര്‍പ്രൈസിന് മുന്നില്‍ അമ്മ കരഞ്ഞ് പോകുന്നതെല്ലാം വീഡിയോയില്‍ കാണാം. അമ്മയുടെ പിറന്നാളിന് കേക്ക് മുറിക്കുന്നത് സാധാരണമാണെങ്കിലും ഇതുപോലെ സര്‍പ്രൈസ് നൽകുന്നത് ആദ്യമായാണെന്ന് അനുശ്രീ പറയുന്നു. ‘എല്ലാ പിറന്നാളിനും കേക്ക് മുറിക്കാറുണ്ട്. കല്യാണം കഴിഞ്ഞ സമയത്ത് (വിഷ്ണുവുമായുള്ള വിവാഹം) അമ്മയുടെ പിറന്നാള്‍ ദിവസം ഞാന്‍ കേക്കുമായി വന്നിരുന്നു. എന്നാല്‍ അമ്മ അന്ന് എന്നോട് ഭയങ്കരമായി ദേഷ്യപ്പെട്ട് എന്നെ ഇറക്കിവിട്ടു. ആ വിഷമത്തില്‍ വീട്ടില്‍ പോയി, ഞാൻ വാങ്ങിച്ച കേക്ക് ഒറ്റയ്ക്ക് തിന്നു തീര്‍ത്തു. ആ സംഭവത്തിന് ശേഷം ആദ്യമായിട്ടാണ് ഇപ്പോള്‍ പിറന്നാള്‍ ആഘോഷിക്കുന്നത്’ അനുശ്രീ വീഡിയോയിൽ പറഞ്ഞു. അമ്മയുടെ ഇഷ്ടത്തോടെയോ സമ്മതത്തോടെയോ അല്ല അനുശ്രീ വിഷ്ണുവിനെ വിവാഹം ചെയ്തത് എന്നതായിരുന്നു അമ്മയുടെ ദേഷ്യത്തിനും പിണക്കത്തിനും കാരണം. ഒളിച്ചോടിയുള്ള വിവാഹവും അമ്മയെ തളർത്തി. ഇനി മകളുമായി യാതൊരു ബന്ധവും ഇല്ലെന്ന് അമ്മ പറയുകയും ചെയ്തിരുന്നു.എന്നാൽ അനുശ്രീ ഗര്‍ഭിണിയായ സമയത്ത് എല്ലാ പിണക്കങ്ങളും മറന്ന് ഒന്നിക്കുകയായിരുന്നു ഇവർ. തുടർന്ന് അനുശ്രീയെ വീട്ടിലേക്ക് കൊണ്ടുവരുകയും ചെയ്തു. അതിനു പിന്നാലെയാണ് അനുശ്രീയും വിഷ്ണുവും പിരിയുന്നത്.

കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങുകൾക്ക് ഒന്നും വിഷ്ണുവിനെ കാണാതായതോടെയാണ് ഇവർ പിരിഞ്ഞെന്ന വാർത്തകൾ പുറത്തുവരുന്നത്. പിന്നാലെ വിശദീകരണവുമായി അനുശ്രീയും വിഷ്ണുവും രംഗത്തെത്തുകയുണ്ടായി. അമ്മയുടെ പിടിവാശി കാരണമാണ് താനും അനുശ്രീയും വേര്‍പിരിഞ്ഞതെന്നാണ് വിഷ്ണു പറഞ്ഞത്. പ്രസവം വരെ തന്നെ വീട്ടില്‍ കയറ്റിയ അനുശ്രീയുടെ അമ്മ അതിന് ശേഷം തന്നെ അകറ്റി. കുഞ്ഞിന്റെ നൂലുകെട്ട് പോലും വിളിച്ച് പറയാനുള്ള മര്യാദ കാണിച്ചില്ല എന്നൊക്കെയായിരുന്നു വിഷ്ണുവിന്റെ ആരോപണങ്ങൾ.

യാതൊരു കാരണവും ഇല്ലതെയാണ് തങ്ങള്‍ പിരിഞ്ഞതെന്നാണ് അനുശ്രീയും പറഞ്ഞത്. കമ്യൂണിക്കേഷന്‍ പ്രോപ്പറായി നടന്നില്ല. സംസാരിക്കാതെ ആയതോടെ പരസ്പരമുള്ള തെറ്റിദ്ധാരണകൾ വർധിച്ചു. ഇപ്പോൾ രണ്ടുപേരും എല്ലാം മറന്ന് ജീവിക്കുകയാണെന്നും അനുശ്രീ പറഞ്ഞു. അതേസമയം കുറച്ചു നാളുകൾക്ക് മുൻപ് സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ഇനി ഒരു വിവാഹമുണ്ടാകില്ലെന്ന് അനുശ്രീ വ്യക്തമാക്കിയിരുന്നു. ഇനി തന്റെ ജീവിതത്തിൽ ഉള്ളത് മകനാണ്. അവന് സംരക്ഷണം ഒരുക്കുക എന്നതാണ് തനിക്ക് ചെയ്യാനുള്ളത്. അവന്റെ അച്ഛൻ വിഷ്ണു തന്നെയാണ്. അവൻ മറ്റൊരാളെ അച്ഛാ എന്ന് വിളിക്കുന്നത് കേൾക്കാൻ അമ്മയെന്ന നിലയിൽ ബുദ്ധിമുട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. വിഷ്ണുവുമായി ഒന്നിക്കാനാകുമെന്ന് പ്രതീക്ഷയില്ലെന്നും അനുശ്രീ പറയുകയുണ്ടായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇടയ്ക്കിടെയുള്ള നെഞ്ചെരിച്ചിലും വയറുവേദനയും; ഫങ്ഷനൽ ഡിസ്പെപ്സിയ സംശയിക്കണം

Next Post

ഗേ വിളി അപമാനമല്ല, മമ്മൂട്ടിയും മോഹന്‍ലാലും മേക്കപ്പിട്ടാല്‍ കുഴപ്പമില്ല! എന്താണ് മെന്‍സ് അസോസിയേഷന്‍?

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഗേ വിളി അപമാനമല്ല, മമ്മൂട്ടിയും മോഹന്‍ലാലും മേക്കപ്പിട്ടാല്‍ കുഴപ്പമില്ല! എന്താണ് മെന്‍സ് അസോസിയേഷന്‍?

ഗേ വിളി അപമാനമല്ല, മമ്മൂട്ടിയും മോഹന്‍ലാലും മേക്കപ്പിട്ടാല്‍ കുഴപ്പമില്ല! എന്താണ് മെന്‍സ് അസോസിയേഷന്‍?

സ്ഥിരം മോഷണം കോഴിക്കോട്ടെ കെഎസ്ആർടിസി സ്റ്റാൻഡിൽ ബാഗുമായി മുങ്ങും, പിടിയിൽ!

സ്ഥിരം മോഷണം കോഴിക്കോട്ടെ കെഎസ്ആർടിസി സ്റ്റാൻഡിൽ ബാഗുമായി മുങ്ങും, പിടിയിൽ!

സൗദിയില്‍ പ്രവേശന വിലക്ക്; ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തിയ ദമ്പതികളെ തിരിച്ചയച്ചു

സൗദിയില്‍ പ്രവേശന വിലക്ക്; ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തിയ ദമ്പതികളെ തിരിച്ചയച്ചു

മീൻ പിടിക്കാൻ കടലിൽ പോയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

മീൻ പിടിക്കാൻ കടലിൽ പോയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

വ്യാജ രേഖാ കേസ്: പതിനൊന്നാം ദിവസവും വിദ്യയെ പിടികൂടാനാകാതെ പൊലീസ്, അധ്യാപികയുടെ മൊഴിയെടുക്കും

വ്യാജ രേഖാ കേസ്: പതിനൊന്നാം ദിവസവും വിദ്യയെ പിടികൂടാനാകാതെ പൊലീസ്, അധ്യാപികയുടെ മൊഴിയെടുക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In