• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മിച്ചഭൂമി കേസ്: ഇരിപ്പുറക്കാത്ത കസേരയിൽ മാറിയെത്തിയത് 17 ഉദ്യോഗസ്ഥർ; അൻവറിന് വഴിവിട്ട സഹായമെന്ന് ആക്ഷേപം

by Web Desk 04 - News Kerala 24
July 12, 2023 : 6:50 pm
in Kerala, News
0
A A
0
മിച്ചഭൂമി കേസ്: ഇരിപ്പുറക്കാത്ത കസേരയിൽ മാറിയെത്തിയത് 17 ഉദ്യോഗസ്ഥർ; അൻവറിന് വഴിവിട്ട സഹായമെന്ന് ആക്ഷേപം

കോഴിക്കോട്: മിച്ചഭൂമി കേസ് അട്ടിമറിക്കാൻ പി.വി അൻവറിന് സര്‍ക്കാരില്‍ നിന്ന് വഴിവിട്ട സഹായം കിട്ടിയെന്ന വിമര്‍ശനം ശക്തം. മിച്ചഭൂമി തിരിച്ചു പിടിക്കേണ്ട ലാൻഡ് ബോർഡ് ചെയർമാൻ തസ്തികയിൽ അടിക്കടി സ്ഥലംമാറ്റം നടത്തിയായിരുന്നു റവന്യൂ വകുപ്പ് അൻവറിന് ഒത്താശ ചെയ്തത്. അഞ്ച് വർഷത്തിനിടെ 17 ഉദ്യോഗസ്ഥരാണ് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ സ്ഥാനത്തെത്തിയത്.

ഭൂപരിഷ്കരണ നിയമം അനുസരിച്ച് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമിയുടെ പരിധി പതിനഞ്ച് ഏക്കർ ആണ്. എന്നാൽ പി വി അൻവറിന്റെ പേരിൽ പരിധിയിൽ കവിഞ്ഞ ഭൂമിയുണ്ട്. പിവി അൻവർ തന്നെ സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലം ഇതിന് തെളിവെന്ന് കാട്ടി വിവരാവകാശ പ്രവർത്തകനായ കെ വി ഷാജിയാണ് പരാതി നൽകിയത്.

പിന്നാലെ സ്റ്റേറ്റ് ലാൻഡ് ബോർഡ് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡിന് 2017 ൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി. അന്നത്തെ താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ ആയിരുന്ന എൻ.കെ എബ്രഹാം പ്രാഥമിക അന്വേഷണം നടത്തി. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട് ലാൻഡ് സീലിംഗ് കേസ് രജിസ്റ്റർ ചെയ്ത് അൻവറിന് നോട്ടീസ് അയച്ചു. തൊട്ടു പിന്നാലെ ഉദ്യോഗസ്ഥനെ കണ്ണൂരിലേക്ക് സ്ഥലംമാറ്റി. പിന്നീട് ഈ തസ്തികയിൽ മാറിമാറി വന്നത് 17 ഉദ്യോഗസ്ഥരാണ്. ഇതിൽ രണ്ടാഴ്ച മാത്രം ചുമതലയിൽ ഇരുന്ന ഉദ്യോഗസ്ഥരും ഉണ്ട്.

അൻവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അന്വേഷണം പ്രഹസനമായി മാറുകയാണെന്നും ആരോപിച്ചാണ് ഷാജി ഹൈക്കോടതിയെ സമീപിച്ചത്. പരിധിയിൽ കവിഞ്ഞ ഭൂമി വിവിധ കമ്പനികളുടെ പേരിലാണെന്ന വാദമായിരുന്നു അൻവറിന്റെ അഭിഭാഷകൻ താലൂക്ക് ലാൻഡ് ബോർഡിൽ ഉന്നയിച്ചത്. എന്നാൽ കമ്പനികൾക്ക് ഭൂപരിഷ്കരണ നിയമ പ്രകാരം ഭൂപരിധിയിൽ ഇളവുണ്ടെങ്കിലും അൻവറിന്‍റെ കമ്പനികൾ പലതും കടലാസ് കമ്പനികൾ മാത്രമാണെന്നും ഇത് ഭൂപരിധി നിയമം അട്ടിമറിക്കാൻ വേണ്ടി തട്ടിക്കൂട്ടിയതാണെന്നുമായിരുന്നു ഷാജിയുടെ വാദം.

അൻവറിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിൽ പരിധിയിൽ കവിഞ്ഞ ഭൂമി ഉള്ളതിന്‍റെ രേഖകൾ ഷാജി കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. എന്നാൽ പരിശോധനയിൽ 22 ഏക്കർ ഭൂമി മാത്രമാണ് കണ്ടെത്താനായതെന്ന് താമരശ്ശേരി ലാൻഡ് ബോർഡ് കോടതിയെ അറിയിച്ചു. തുടർന്നാണ് കൂടുതൽ അന്വേഷണത്തിന് സാവകാശം അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുകെയില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘം കാലിക്കറ്റ് സര്‍വകലാശാല സന്ദര്‍ശിച്ചു

Next Post

തക്കാളിയുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
തക്കാളിയുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍

തക്കാളിയുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍

ദേശീയഗാനത്തിന് എഴുന്നേറ്റു നിൽക്കാത്തതിന് നടപടി

ഹെറോയിൻ കടത്ത് കേസിൽ സാംബിയൻ വംശജയ്ക്ക് 32 വർഷം തടവ്

കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യും: മന്ത്രിസഭായോഗ തീരുമാനങ്ങൾ

കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യും: മന്ത്രിസഭായോഗ തീരുമാനങ്ങൾ

അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസ് ചുമതലയേറ്റു

അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസ് ചുമതലയേറ്റു

ട്രെയിന്‍ കിട്ടിയില്ല; ആംബുലന്‍സില്‍ യാത്രചെയ്ത യുവതികള്‍ കസ്റ്റഡിയില്‍

ട്രെയിന്‍ കിട്ടിയില്ല; ആംബുലന്‍സില്‍ യാത്രചെയ്ത യുവതികള്‍ കസ്റ്റഡിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021