• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘നിരാശപ്പെടുത്തിയവരോട് ക്ഷമ ചോദിക്കുന്നു’; ട്രാൻസ്‌ ഫ്ലൈറ്റ് അറ്റൻഡന്റ് കെയ്‌ലീ സ്കോട്ട് ആത്മഹത്യ ചെയ്തു

by Web Desk 06 - News Kerala 24
March 25, 2023 : 11:17 am
0
A A
0
‘നിരാശപ്പെടുത്തിയവരോട് ക്ഷമ ചോദിക്കുന്നു’; ട്രാൻസ്‌ ഫ്ലൈറ്റ് അറ്റൻഡന്റ് കെയ്‌ലീ സ്കോട്ട് ആത്മഹത്യ ചെയ്തു

വാഷിങ്ടൺ: സാമൂഹ്യമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ച് ട്രാൻസ്‌ ഫ്ലൈറ്റ് അറ്റൻഡന്റ് കെയ്‌ലീ സ്കോട്ട് ആത്മഹത്യ ചെയ്തു. കൊളറാഡോയിലെ വീട്ടിലാണ് 25കാരിയായ കെയ്‌ലീ സ്കോട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുണൈറ്റഡ് എയർലൈൻസിന്റെ പരസ്യത്തിലൂടെയാണ് കെയ് ലീ പ്രശസ്തി നേടിയത്. താൻ നിരാശപ്പെടുത്തിയ എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്ന് കുറിപ്പ് പോസ്റ്റ് ചെയ്തതിനു ശേഷമായിരുന്നു മരണം.

“എനിക്ക് കൂടുതൽ നന്നാകാൻ കഴിയാത്തതിൽ ഖേദമുണ്ട്. ഞാൻ സ്നേഹിക്കുന്നവരോട്, എനിക്ക് കൂടുതൽ ശക്തനാകാൻ കഴിയാത്തതിൽ ഖേദിക്കുന്നു. എനിക്ക് എല്ലാ സഹായങ്ങളും തന്നവരോട്, എന്റെ പ്രയത്നത്തിന് പ്രതിഫലം ലഭിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു. ഞാൻ പോകുന്നത് മറ്റൊന്നുമല്ല, മറിച്ച് എന്നെത്തന്നെ മികച്ചതാക്കി മാറ്റാനുള്ള എന്റെ കഴിവില്ലായ്മയുടെ ഫലമാണെന്ന് ദയവായി മനസിലാക്കുക,” കെയ്‌ലീ കുറിപ്പിൽ പറയുന്നു.

അതേസമയം, സ്കോട്ടിന്റെ അമ്മ ആൻഡ്രിയ സിൽവെസ്ട്രോയും മകൾ കെയ്‌ലീ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കെയ്‌ലീ സ്കോട്ടിനെ മകളായി ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അവരും വ്യക്തമാക്കി. കെയ്‌ലീസ്കോട്ടിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. മരണകാരണം സംബന്ധിച്ച് ഡെൻവർ മെഡിക്കൽ എക്‌സാമിനറുടെ ഓഫീസ് അന്തിമ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

സ്കോട്ടിന്റെ നഷ്ടത്തിൽ ദുഃഖമുണ്ടെന്ന് യുണൈറ്റഡ് എയർലൈൻസ് അനുശോചിച്ചു. “കെയ്‌ലീ സ്കോട്ടിന്റെ ദാരുണമായ നഷ്ടത്തിൽ ഞങ്ങൾ ദുഃഖിതരാണെന്നും അവളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു,” കമ്പനി പറഞ്ഞു.

2020-ൽ യുണൈറ്റഡ് അതിന്റെ വൈവിധ്യ കാമ്പയ്‌നിന്റെ ഭാഗമായാണ് കെയ്‌ലീ അവതരിപ്പിക്കുന്നത്. അന്ന് കെയ്‌ലി സ്കോട്ട് പ്രധാനവാർത്തകളിൽ ഇടം നേടി. ട്രാൻസ് ഡേ ഓഫ് വിസിബിലിറ്റിയെക്കുറിച്ച് പുറത്ത് വന്ന് ആധികാരികമായി ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കെയ്ലീ സംസാരിച്ചിരുന്നു. സന്തോഷവും പ്രതീക്ഷയും കണ്ടെത്താൻ ഞാൻ ശരിക്കും പാടുപെടുകയാണ്. 2023 എനിക്ക് മികച്ചതായിരിക്കാുമെന്നും കെയ്‌ലീ പറഞ്ഞിരുന്നു. വിഷാദരോ​ഗത്തെക്കുറിച്ചും അന്ന് കെയ്‌ലീ പറഞ്ഞിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാർച്ചിൽ മുന്നൂറു പേർക്കെതിരെ കേസ്

Next Post

റഷ്യൻ യുവതിയെ ഇരുമ്പ് വടി കൊണ്ട് അടിച്ചു, പാസ്പോർട്ട് കീറി; പ്രതിയുടെ വീട്ടിൽ കഞ്ചാവും

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
റഷ്യൻ യുവതിയെ ഇരുമ്പ് വടി കൊണ്ട് അടിച്ചു, പാസ്പോർട്ട് കീറി; പ്രതിയുടെ വീട്ടിൽ കഞ്ചാവും

റഷ്യൻ യുവതിയെ ഇരുമ്പ് വടി കൊണ്ട് അടിച്ചു, പാസ്പോർട്ട് കീറി; പ്രതിയുടെ വീട്ടിൽ കഞ്ചാവും

കോൺഗ്രസ് പ്ലീനറി സമ്മേളനം: കേരളത്തിൽ നിന്ന് വോട്ടവകാശം 47 പേർക്ക്

കർണാടകത്തിൽ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്; സിദ്ധരാമയ്യ വരുണ മണ്ഡലത്തിൽ മത്സരിക്കും

കോവളത്ത് വിദേശിക്ക് നേരെ ആക്രണം, അടിയേറ്റ് ചുണ്ടിന് പരിക്ക്; ടാക്സി ഡ്രൈവർ അറസ്റ്റിൽ

കോവളത്ത് വിദേശിക്ക് നേരെ ആക്രണം, അടിയേറ്റ് ചുണ്ടിന് പരിക്ക്; ടാക്സി ഡ്രൈവർ അറസ്റ്റിൽ

അമൃത്പാൽസിങിനായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്; ദില്ലിയിലും അന്വേഷണം ആരംഭിച്ചു

അമൃത്പാൽസിങിനായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്; ദില്ലിയിലും അന്വേഷണം ആരംഭിച്ചു

സ്ത്രീകളിൽ ഹൃദയാഘാത സാധ്യത കുറയ്ക്കാൻ നാല് കാര്യങ്ങൾ ശ്രദ്ധിക്കാം

സ്ത്രീകളിൽ ഹൃദയാഘാത സാധ്യത കുറയ്ക്കാൻ നാല് കാര്യങ്ങൾ ശ്രദ്ധിക്കാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In