ദില്ലി: മന്ത്രിമാരുടെയും ചീഫ് വിപ്പിന്റെയും പ്രതിപക്ഷ നേതാവിന്റെയും പഴ്സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിശദവാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനം. കേരളത്തില്‍ നിന്നുള്ള ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റ് എന്ന സംഘടനയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. യാതൊരു ചട്ടവും പാലിക്കാതെയാണ പേഴ്‌സണണ്‍ സ്റ്റാഫുകളുടെ നിയമനമെന്നും പെന്‍ഷന്‍ നല്‍കാനുള്ള ചട്ടം ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും ഈ രീതിയിലാണോയെന്ന് കോടതി ചോദിച്ചു. ഗുജറാത്തില്‍ പേഴ്സണല്‍ സ്റ്റാഫ് നിയമനം നടത്തുന്നത് സമാന രീതിയിലാണെന്നും ഇവര്‍ക്ക് ഓണറേറിയമാണ് നല്‍കുന്നതെന്നും ജസ്റ്റിസ് ബേല എം. ത്രിവേദി പറഞ്ഞു.