• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മൂടകൊല്ലിയിലെ ആളെക്കൊല്ലി കടുവയെ പിടികൂടിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക്, വകുപ്പ് മേധാവിയുടെ പ്രശംസ പത്രം

by Web Desk 06 - News Kerala 24
June 18, 2024 : 1:27 pm
0
A A
0
മൂടകൊല്ലിയിലെ ആളെക്കൊല്ലി കടുവയെ പിടികൂടിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക്, വകുപ്പ് മേധാവിയുടെ പ്രശംസ പത്രം

വയനാട്: വാകേരി, മൂടക്കൊല്ലി പ്രദേശങ്ങളില്‍ 10 ദിവസത്തോളം നാട്ടുകാരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വട്ടം കറക്കിയ, കൂടല്ലൂർ സ്വദേശി പ്രജീഷിനെ കൊലപ്പെടുത്തിയ WWL 45 (വയനാട് വൈൽഡ് ലൈഫ് 45) എന്ന പേരില്‍ വനം വകുപ്പില്‍ അറിയപ്പെട്ട, കൂടല്ലൂരിലെ ആളെക്കൊല്ലി കടുവയെ പിടികൂടിയ ദൌത്യ സംഘത്തെ തേടി ഒടുവില്‍ വനം വകുപ്പ് മേധാവിയുടെ പ്രശംസ പത്രമെത്തി.  സൗത്ത് വയനാട് ഡി എഫ് ഒ ആയിരുന്ന  ഷജ്ന കരീം, ചെതലയം റെയ്ഞ്ച് l ഓഫീസർ കെ പി അബ്ദുൾ സമദ്, ദൗത്യത്തിൽ പങ്കെടുത്ത റെയ്ഞ്ചിലെ ജീവനക്കാർ എന്നിവർക്കാണ് അസാമാന്യ ധീരതക്കും, വന്യ ജീവി സംരക്ഷണത്തിനും, പൊതുജനത്തിന്‍റെ സുരക്ഷ ഉറപ്പ് വരുത്തിയതിനുമുള്ള സേവന മികവിന് അംഗീകാരമായി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും, ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ഡി ജയപ്രസാദ് പ്രശംസ പത്രം നൽകിയത്. 2023 ഡിസംബർ 9 മുതൽ 18 വരെയായിരുന്നു നരഭോജി കടുവയെ പിടികൂടിയ ദൗത്യം നടത്തിയത്.

കടുവ ഇറങ്ങിയതിന് പിന്നാലെ പ്രദേശവാസികള്‍ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടിരുന്നങ്കിലും 10 ദിവസത്തോളം പ്രദേശവാസികളെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും കബളിപ്പിക്കാന്‍ WWL 45 മന് കഴിഞ്ഞു. ഇതോടെ പ്രദേശത്ത് സംഘര്‍ഷ സാധ്യത ഉടലെടുത്തിരുന്നു.  കൂടല്ലൂർ സ്വദേശി പ്രജീഷിന്‍റെ കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് നിന്നും നിരവധി ആട്. പശു തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെയും കടുവ കൊലപ്പെടുത്തി. ഇതോടെ പ്രദേശത്ത് വലിയ തോതിലുള്ള സംഘർഷം ഉടലെടുത്തു. വനം വകുപ്പിന്‍റെ കടുവ വേട്ടയുടെ എല്ലാ സാധ്യതകളെയും പുറത്തെടുക്കേണ്ടി വന്നു ഒടുവില്‍ കടുവയെ പിടികൂടാന്‍. ഓരോ ദിവസവും കാല്‍പ്പാടും കടുവയുടെ സാന്നിധ്യവും നോക്കി കൂടുകള്‍ മാറ്റി സ്ഥാപിച്ചെങ്കിലും കടുവയെ പിടികൂടാന്‍ കഴിഞ്ഞില്ല.

നിരന്തരമായ വേട്ടയാടലിനൊടുവിലാണ് വനംവകുപ്പിന് കടുവയെ പിടികൂടാനായത്. എന്നാല്‍, ഈ സമയം പ്രദേശത്ത് വലിയ തോതിലുള്ള സംഘര്‍ഷം ഉടലെടുത്തു. വനം വകുപ്പിന്‍റെ കൂട്ടില്‍ അകപ്പെട്ട ആളെക്കൊല്ലി കടുവയെ കൊണ്ട് പോകും മുമ്പ് പ്രദേശവാസികളുടെ ആവശ്യങ്ങള്‍ വനംവകുപ്പ് അംഗീകരിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. കടുവയെ അവിടെ വച്ച് തന്നെ കൊലപ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പിന്നാലെ പ്രദേശത്ത് സംഘര്‍ഷ സാധ്യത ഉടലെടുത്തത് വലിയ വാര്‍ത്താ പ്രാധാന്യം നേടി. എന്നാല്‍ ദൌത്യസംഘം പ്രദേശവാസികളുമായി ബന്ധപ്പെടുകയും പ്രദേശവാസികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സമ്മതിക്കുകയും  ഒടുവില്‍ കടുവയെ പുത്തൂർ സുവോലജിക്കൽ പാര്‍ക്കിലേക്ക് മാറ്റുകയുമായിരുന്നു. ഏറെ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന സമയം സമചിത്തതയോടെയുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലായിരുന്നു കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ കാരണമായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

24 വർഷത്തിനിടയിൽ ആദ്യം, വ്ലാദിമിർ പുടിന്റെ സന്ദർശനത്തിനൊരുങ്ങി ഉത്തര കൊറിയ

Next Post

ഡയറ്റില്‍ പതിവായി ഗ്രാമ്പൂ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍…

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഡയറ്റില്‍ പതിവായി ഗ്രാമ്പൂ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍…

ഡയറ്റില്‍ പതിവായി ഗ്രാമ്പൂ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍...

കാട്ടുതീയ്ക്ക് പിന്നാലെ ഗ്രീസില്‍ ഇടിമിന്നലും പ്രളയവും വിതച്ച് ‘ഏലിയാസ്’, വലഞ്ഞ് ജനം

പുനലൂരിൽ 2 തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു

സസ്പെൻഷനിലായ എംപിമാർ കേരളത്തിന് നാണക്കേട്: കെ.സുരേന്ദ്രൻ

'റോബർട്ട് വദ്രയെ പാലക്കാട് മത്സരിപ്പിക്കണം, അപ്പോൾ കോൺഗ്രസുകാർക്ക് തൃപ്തിയാകും': പരിഹാസവുമായി കെ സുരേന്ദ്രന്‍

മെഡിറ്ററേനിയൻ കടലിൽ അഭയാർത്ഥികളുമായെത്തിയ 2 കപ്പൽ തകർന്നു, 11 പേർക്ക് ദാരുണാന്ത്യം, കാണാതായത് അറുപതോളം പേരെ

മെഡിറ്ററേനിയൻ കടലിൽ അഭയാർത്ഥികളുമായെത്തിയ 2 കപ്പൽ തകർന്നു, 11 പേർക്ക് ദാരുണാന്ത്യം, കാണാതായത് അറുപതോളം പേരെ

റിയാദിൽ നിന്നെത്തിയ മലപ്പുറം സ്വദേശി, ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ചത് ഒരു കോടിയുടെ സ്വർണ്ണം; അറസ്റ്റിൽ

റിയാദിൽ നിന്നെത്തിയ മലപ്പുറം സ്വദേശി, ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ചത് ഒരു കോടിയുടെ സ്വർണ്ണം; അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In