തിരുവനന്തപുരം : സംസ്ഥാനത്ത് ഏപ്രിലിൽ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാനും ചൂട് കുറയാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏപ്രിലിൽ സാധാരണ ലഭിക്കേണ്ട ശരാശരി മഴയുടെ അളവ് 105.1 മില്ലിമീറ്ററാണ്. പകല്‍ സമയങ്ങളില്‍ പൊതുവെ സാധാരണയേക്കാള്‍ കുറവ് താപനില അനുഭവപ്പെടാനാണ് സാധ്യത. മാര്‍ച്ചിൽ 45 ശതമാനം അധികം വേനല്‍ മഴ ലഭിച്ചിരുന്നു.